വിനായക ജൂവലറിയുടെ ഷട്ടറിന്റെ മൂന്നു പൂട്ടുകൾ കുത്തിപ്പൊളിച്ച ശേഷം അകത്തെ വാതിലിന്റെ പൂട്ടു തകർക്കാനുള്ള ശ്രമം വിഫലമായതോടെയാണ് മോഷണശ്രമം പാളിയത്.
വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെ കാറിൽ രണ്ടുപേർ ജൂവലറിക്കു മുന്നിൽ വന്നിറങ്ങുന്നത് സ്ഥാപനത്തിലെയും സമീപ കടകളിലെയും സി.സി.ടി.വി. ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളിൽ വ്യക്തമാണ്.
ജൂവലറിയിലെ ക്യാമറ തുണികൊണ്ടു മറച്ചശേഷമായിരുന്നു മോഷണശ്രമം. ഏറെ നേരത്തെ ശ്രമം പരാജയപ്പെട്ടതോടെ സംഘം കാറിൽ മടങ്ങുകയായിരുന്നു.
ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ കുറുവ സംഘത്തിന്റെ സാന്നിദ്ധ്യമുള്ളതായി സൂചന ലഭിച്ചിട്ടുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പത്തനാപുരം പോലീസ് അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ