ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

മാര്‍പ്പാപ്പയ്ക്കുള്ള കത്തിനുള്ളില്‍ വെടിയുണ്ട‍കള്‍: കത്തയച്ചത് ഫ്രാന്‍സില്‍ നിന്ന്, ഇറ്റാലിയന്‍ അര്‍ദ്ധ സൈനിക വിഭാഗം അന്വേഷണം‍ തുടങ്ങി.Bullets inside Pope's letter: Letter sent from France, Italian paramilitary forces begin investigation

മാര്‍പ്പാപ്പയ്ക്കുള്ള കത്തിനുള്ളില്‍ വെടിയുണ്ട‍കള്‍: കത്തയച്ചത് ഫ്രാന്‍സില്‍ നിന്ന്, ഇറ്റാലിയന്‍ അര്‍ദ്ധ സൈനിക വിഭാഗം അന്വേഷണം‍ തുടങ്ങി

മിലാന്‍ : മാര്‍പ്പാപ്പയ്ക്ക് അയച്ച തപാലില്‍ വെടിയുണ്ടകള്‍ സംഭവത്തില്‍ ഊര്‍ജ്ജിത അന്വേഷണം. തിങ്കളാഴ്ച മിലാനില്‍ വെച്ചാണ് മാര്‍പ്പാപ്പയ്ക്ക് ലഭിക്കുന്ന കത്തില്‍ നിന്നും വെടിയുണ്ടകള്‍ ലഭിക്കുന്നത്. വിഷയത്തില്‍ ഇറ്റാലിയന്‍ അര്‍ദ്ധ സൈനിക വിഭാഗത്തിനാണ് അന്വേഷണച്ചുമതല.

കഴിഞ്ഞ ദിവസം മാര്‍പ്പാപ്പയ്ക്കുള്ള കത്തുകള്‍ തരംതിരിക്കുന്നതിനിടെ തപാല്‍ ജീവനക്കാര്‍ക്ക് സംശയം ഉന്നതാധികാരികളുടെ ശ്രദ്ധയില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കത്തില്‍ നന്നും വെടിയുണ്ടകള്‍ കണ്ടെത്തിയത്. പിസ്റ്റളില്‍ ഉപയോഗിക്കുന്ന മൂന്ന് വെടിയുണ്ടകളാണ് തപാലില്‍ ഉണ്ടായിരുന്നത്.

അതേസമയം കത്ത് ഫ്രാന്‍സില്‍ നിന്നാണ് അയച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തപാലിന് പുറത്ത് പേനകൊണ്ട് പോപ്പ്, വത്തിക്കാന്‍ സിറ്റി, സെന്റ് പീറ്റേഴ്സ് സ്‌ക്വയര്‍, റോം, എന്നാണ് വിലാസം രേഖപ്പെടുത്തിയിരിക്കുന്നത്. വത്തിക്കാനിലെ സാമ്ബത്തിക പ്രവര്‍ത്തനത്തെക്കുറിച്ച്‌ കത്തില്‍ പരാമര്‍ശമുണ്ട്. വിഷയത്തില്‍ വത്തിക്കാന്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

 

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.