*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കരുതലിൻ കരസ്പർശമായി ചങ്ങായിസ് കുടുംബം.The Changais family in touch with care.

 കരുതലിൻ കരസ്പർശമായി ചങ്ങായിസ് കുടുംബം.
ദാഹജലത്തിൽ പുണ്യവുമായി പുനലൂർ താലൂക്കാശുപത്രിയിലെ കോവിഡ് വാർഡിലെ പ്രിയ സഹോദരങ്ങൾക്ക് ചങ്ങായിസ് കരുതലാകുകയാണ്.
തുടർച്ചയായി ഇക്കഴിഞ്ഞ കോവിഡ് കാലത്ത് ഉടനീളം താലൂക്കാശുപത്രിയിൽ ശുദ്ധജലം എത്തിച്ചു നൽകി നാടിനും നാട്ടാർക്കും ഈ കെട്ട കാലത്തിന്റെ നൻമയുടെ വെള്ളരിപ്രാവുകളായി പറന്നുയർന്ന് നിൽക്കുന്നതിൽ ചങ്ങായിസിന് അഭിമാനം.

ചങ്ങായിസ് കുടുംബാംഗങ്ങൾ സ്വരുകൂട്ടിയ സാമ്പത്തിക സഹായം ചിലവഴിച്ച് 1200 ലിറ്റർ വെള്ളം എത്തിച്ചു കൊടുക്കാൻ കഴിഞ്ഞതിൽ നിറഞ്ഞ കൃതാർത്ഥതയും ആത്മ സംതൃപ്തിയും ചങ്ങായിസ് കുടുംബത്തിന് അനുഭവവേദ്യമാകുകയാണ്.

ഇന്നത്തെ ഈ ജനസേവന പ്രവർത്തനത്തിന് സേതു മണിയാർ, ദിദീപ് റിച്ചാർഡ്, സുനിൽ കലയനാട് എന്നിവർ നേതൃത്വം നൽകി.


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.