രോഗാതുതരമായി നിവര്‍ന്നിരിക്കാൻ പോലും കഴിയാതെ വേദനയുമായി മല്ലടിച്ച് ജീവിതം നരകിച്ച് തള്ളിനീക്കിയ മണിയാർ സ്വദേശിയായ അമ്മക്ക് വേണ്ടി വാർഡ് കൗൺസിലർ ബിനോയി രാജൻ ആവശ്യപ്പെട്ടതനുസരിച്ച് ചങ്ങായിസ് കുടുംബാംഗവും പ്രവാസി സുഹൃത്തുമായ അജി തോമസ് ഐക്കരക്കോണത്തിന്റെ കുഞ്ഞുമക്കളുടെ പിറന്നാൾ സമ്മാനം ആയി സ്വരുകൂട്ടിയ നാണയ തുട്ടുകൾ ചങ്ങായിസ് സഹയാത്രികൻ സേതു മണിയാറിനെ ഏൽപ്പിക്കുകയും ആ തുക കൊണ്ട് ഏറ്റവും മുന്തിയ ഇനം മെഡിക്കേറ്റഡ് ബെഡും ഒരു മാസത്തേക്ക് ആവശ്യമായ മരുന്നുകളും ഇന്ന് രാവിലെ മണിയാറിൽ വെച്ച് നടന്ന ചടങ്ങിൽ പുനലൂരിന്റെ മുൻ നഗരസഭാ അധ്യക്ഷന്‍ M.A രാജഗോപാലിന്റെ സാന്നിധ്യത്തിൽ വാർഡ് കൗൺസിലർ ബിനോയ് രാജൻ മറ്റ് ചങ്ങായിസ് കുടുംബാംഗങ്ങൾ ആയ സുനിൽ കലയനാട്, ഗോകുൽ കടവൂർ, ദിദീപ് റിച്ചാർഡ്, മനോജ് മനോഹർ എന്നിവരുടെ സാനിദ്ധ്യത്തില്‍ കൈമാറി
പ്രാവാസിയും എന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സഹായഹസ്തവുമായി മുന്നിലുള്ള അജി തോമസിനും കുഞ്ഞു മക്കൾക്കും ചങ്ങായീസിന്റെ എല്ലാവിധ ആശംസകളും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ