ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ കീഴടക്കുന്ന പ്രദേശങ്ങളിലെ യുവതികളെ ഭീകരര്‍ക്ക് വിവാഹം ചെയ്ത് കൊടുക്കുന്നതായി ഡെയ്‌ലി മെയില്‍ പത്രത്തിന്‍റെ റിപ്പോര്‍ട്ട്.The Daily Mail reports that young women in Taliban-held areas of Afghanistan are being married off to terrorists.

അഫ്ഗാനിസ്ഥാനില് താലിബാന് കീഴടക്കുന്ന പ്രദേശങ്ങളിലെ യുവതികളെ ഭീകരര്ക്ക് വിവാഹം ചെയ്ത് കൊടുക്കുന്നതായി ഡെയ്‌ലി മെയില് പത്രത്തിന്റെ റിപ്പോര്ട്ട്.
കാബൂള്: അഫ്ഗാനിസ്ഥാനില് താലിബാന് കീഴടക്കുന്ന പ്രദേശങ്ങളിലെ യുവതികളെ ഭീകരര്ക്ക് വിവാഹം ചെയ്ത് കൊടുക്കുന്നതായി ഡെയ്‌ലി മെയില് പത്രത്തിന്റെ റിപ്പോര്ട്ട്.
ഒരു സ്ഥലം പിടിച്ചെടുത്താല് അവിടുത്തെ സ്ത്രീകളുടെ മുഴുവന് വിവരങ്ങളും താലിബാന് ശേഖരിക്കും. സര്ക്കാര് ഉദ്യോഗസ്ഥരുടെ ഭാര്യമാര്, പൊലീസുകാരുടെയും സൈനികരുടെയും വിധവകള്, ഭാര്യമാര് എന്നിങ്ങനെ കൃത്യമായി ലിസ്റ്റ് തയ്യാറാക്കും. ഇവരുടെ പേരും വയസ്സും ഭീകരരെ അറിയിക്കും ഇവരെ ഭീകരര്ക്ക് ഉപയോഗിക്കാനായി താലിബാന് കൈമാറുമെന്നും റിപ്പോര്ട്ടില് ചൂണ്ടിക്കാട്ടുന്നു. ഈ സ്ത്രീകളെയും പെണ്കുട്ടികളെയും ലൈംഗിക അടിമകളാക്കി മാറ്റുകയാണ് ചെയ്യുക. ഒരു പ്രദേശം കീഴടക്കിയാല് ഇവിടുത്തെ സ്ത്രീകളടക്കം എല്ലാവസ്തുക്കളും തങ്ങള്ക്ക് അവകാശപ്പെട്ടതാണ് എന്നാണ് ഭീകരരുടെ വിശ്വാസം.
ഇതോടെ പെണ്കുട്ടികളെയും സ്ത്രീകളെയും എവിടെ ഒളിപ്പിക്കുമെന്നറിയാതെ കുഴങ്ങുകയാണ് അഫ്ഗാനിസ്ഥാന് ഭരണകൂടത്തെ പിന്തുണയ്ക്കുന്ന കുടുംബങ്ങള്. അഫ്ഗാന് സൈന്യത്തിന് ഏറെ സ്വാധീനമുള്ള കാബൂള് മേഖലയില് നിന്നും പോലും സ്ത്രീകളെയും പെണ്കുട്ടികളെയും സുരക്ഷിത ഒളിത്താവങ്ങളിലേക്ക് സര്ക്കാര് മാറ്റുകയാണ്. ടാഖര്, ബദക്ഷാന്, ബമിയാന് എന്നീ പ്രദേശങ്ങള് കീഴടക്കിയപ്പോള് താലിബാന് ഇവിടുത്തെ സ്ത്രീകളെയും പെണ്കുട്ടികളെയും ഭീകരര്ക്ക് വിവാഹം ചെയ്ത് നല്കിയിരുന്നു. പെണ്കുട്ടികള് പഠിക്കുന്ന സ്‌കൂളുകളും അടച്ചു. ബുര്ഖ ധരിച്ചുമാത്രം പുറത്തിറങ്ങാനേ സ്ത്രീകള്ക്ക് അനുവാദമുള്ളൂ.
1996-2001 കാലത്തെ കറുത്ത ഓര്മ്മകളാണ് സ്ത്രീകളെ ഇപ്പോഴും വേട്ടയാടുന്നത്. അന്ന് പുറത്തിറങ്ങാനോ വിദ്യാഭ്യാസത്തിനായി സ്‌കൂളില് പോകാനോ സ്വാതന്ത്ര്യമില്ലായിരുന്നു. താലിബാന്റെ കയ്യില് കിട്ടിയാല് ലൈംഗിക അടിമകളാക്കുമെന്ന ഭയമുള്ളതിനാല് സ്ത്രീകള് അഫ്ഗാന് സര്ക്കാരിന് കൂടുതല് സ്വാധീനമുള്ള സ്ഥലത്തേക്ക് ഓടിരക്ഷപ്പെടുകയാണ്.

 

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.