ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഇ ബുള്‍ ജെറ്റ് എന്ന യൂട്യൂബ് ചാനലിലെ വ്‌ലോഗര്‍മാരായ എബിനും ലിബിനും പൊലീസ് കസ്റ്റഡിയില്‍. Eben and Libin, the vloggers of the YouTube channel E Bull Jet, are in police custody.

വാൻ ലൈഫ് വ്ലോഗിലൂടെ മലയാളികൾക്ക് പരിചിതമായ ഇ-ബുൾ ജെറ്റ് ബ്രദേഴ്സ് ലോകം മുഴുവനും ആരാധകര്‍ ഉള്ളവര്‍ ആണ് മാത്രമല്ല ഇന്ത്യയിലെ വൈറല്‍ താരങ്ങള്‍ എന്ന് തന്നെ വിശേഷിപ്പിക്കവുന്നവര്‍ ആണ് ഇവര്‍.

കണ്ണൂര്‍ ഇരിട്ടി സ്വദേശികള്‍ ആണ് ഇവര്‍ സഹോദരങ്ങള്‍ എബിന്‍ ലിബിന്‍ എന്നിവര്‍ ആണ് ഈ ബുള്‍ ജെറ്റ് എന്ന യു ട്യൂബ് ചാനല്‍ നടത്തുന്നത്.

വാന്‍ ലൈഫ് എന്ന ആശയം മുന്നോട്ട് വെച്ച് ഇന്ത്യ മുഴുവനും കറങ്ങി വൈറല്‍ ആയവര്‍ ആണ് ഇവര്‍, ഇവരുടെ ആദ്യ യാത്ര ഒരു കുഞ്ഞന്‍ വണ്ടിയില്‍ ആയിരുന്നു.

പിന്നിട് അവര്‍ ഒരു മാരുതി ഒമിനിയില്‍ ആകി, അത് ഇന്ത്യയുടെ പല ഭാഗങ്ങളിലും സഞ്ചരിച്ചു, കാലപ്പഴക്കവും വണ്ടിയുടെ പ്രശങ്ങളും ഒക്കെ കാരണം പല തവണ പാതിവഴിക്ക് വണ്ടി ആയിട്ടുണ്ട്.

അതിനൊക്കെ ശേഷം ആണ് ഇപ്പോള്‍ ഉള്ള നെപോളിയന്‍ എന്ന വണ്ടിയിലേക്ക് എത്തിയത്, ഫോഴ്സ് ട്രാവലര്‍ ആണ് പുത്തന്‍ വണ്ടി, ഒരു കാരവെന്‍ മോഡല്‍ ആണ് ഇത്.

ഇപ്പോള്‍ കുറച്ചു ദിവസങ്ങള്‍ ആയി ഈ വൈറല്‍ താരങ്ങളെ ചില പ്രശ്നങ്ങള്‍ വിടാതെ പിന്തുടരുകയാണ്. അവരുടെ വാഹനം പുത്തന്‍ ലുക്കില്‍ പുറത്തിറങ്ങിയത്തിനു പിന്നല്ലേ mvd. വരുകയും അവ ഒക്കെ പരിശോധിക്കുകയും ചെയ്യ്തു

പിന്നിട് അവര്‍ അടുത്ത ദിവസം ഓഫീസില്‍ വന്നു നടപടികള്‍ കഴിഞ്ഞതിനു ശേഷം വിട്ടു തരാം എന്ന് പറയുകയും ചെയ്യ്തു.

ഇതുവരെ ഉള്ള വീഡിയോ ലോകത്തെ എല്ലാ ഈ ബുള്‍ ജെറ്റ് ഫാന്‍സും കണ്ടതാണ്. അവരുടെ യു ട്യൂബ് ചാനല്‍ വഴി ദിവസവും പുറത്ത് വരുന്ന വീഡിയോകള്‍ കാത്തിരുന്ന ആരാധകര്‍ക്ക് അതൊരു വിഷമം ആയിരുന്നു.

ഇപ്പോള്‍ ഇതാ വളരെ ഇന്ന് വന്ന ഒരു വീഡിയോ ആണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്, ഈ ബുള്‍ ജെറ്റിന്റെ ചാനലില്‍ അല്ല മറ്റു ചില യു ട്യൂബ് ചാനലില്‍ ആണ് ഈ വീഡിയോകള്‍ വന്നിരിക്കുന്നത്.

എബിന്‍, ലിബിന്‍ എന്നിവരേ അറസ്റ്റ്‌ ചെയ്യ്തു എന്നാണ് ഇപ്പോള്‍ അറിയാന്‍ സാധിക്കുന്നത്, ഇതിന്റെ കാരണം വ്യക്തമല്ല, ഇന്സ്ടഗ്രമില്‍ വന്ന ഒരു ലൈവ് വീഡിയോ ആണ് പ്രചരിക്കുന്നത്.

എബിന്‍ ഇന്സ്ടഗ്രമില്‍ ലൈവ് ഇടുന്നത്. അതില്‍ വാ വിട്ട് കരയുന്ന എബിനെയും ലിബിനെയും അവരുടെ ഒപ്പം അവരോട് തര്‍ക്കിക്കുന്ന പോലിസ്കാരെയും കാണാം. ഫോണ്‍ തട്ടിപ്പറിച്ചു വാങ്ങുന്നതും കാണാം.

കാരണം എന്താണ് എന്ന് ഇതുവരെ വ്യക്തമല്ല. എന്താണ് സംഭവിച്ചത് എന്ന് അറിയാന്‍ എല്ലാവരും നോക്കി ഇരിക്കുകയാണ്. പ്രചരിക്കുന്ന വീഡിയോയില്‍ കാര്യങ്ങള്‍ ഇച്ചിരി സീരിയസ് ആണെന്ന് ആണ്. 
ഈ ബുള്‍ ജെറ്റിനെ ന്യായീകരിക്കുകയല്ല.  വണ്ടി മോഡിഫിക്കേഷന്‍ കേരളത്തില്‍ ഗുരുതര തെറ്റാണ് ഇവിടെ തെറ്റ് അല്ലാത്തത് പാറ കോറി,സ്വര്‍ണ്ണക്കടത്ത്,കോടികളുടെ അടിച്ചു മാറ്റല്‍ മുതല്‍ തുടങ്ങിയ കാര്യങ്ങള്‍ ആണ്.
കാലത്തിനൊപ്പം മാറാത്ത ഇവിടുത്തെ നിയന്ത്രണങ്ങള്‍ ആണ് പ്രശ്നം.കഴിവുള്ള ചെറുപ്പക്കാരെ പ്രോത്സാഹിപ്പിക്കണം അവരുടെ കഴിവുകള്‍ വര്‍ധിക്കും ആളുകള്‍ ഉണ്ടാക്കുന്ന മോഡിഫിക്കേഷന്‍ നല്ലത് ആണെങ്കില്‍ കമ്പനികള്‍ക്ക്‌ സ്വീകരിക്കാമല്ലോ എന്തിനും ഏതിനും മുട്ടാതര്‍ക്കം പറഞ്ഞു കഴിവുള്ള ആളുകള്‍ വിദേശത്ത് പോയി.വിദേശ രാജ്യങ്ങള്‍ അവരുടെ കഴിവുകള്‍ ഉപയോഗിക്കുന്നു.ഇന്നും ഇവിടെ ഉള്ളവര്‍ക്ക് നേരം വെളുത്തിട്ടില്ല.ഇവിടെ ഉള്ള വാഹന വകുപ്പ്‌ ഉദ്യോഗസ്ഥരെ പഞ്ചാബ് പോലെ ഉള്ള സ്ഥലത്ത്‌ ഒന്ന് കറങ്ങാന്‍ വിടണം അവിടെ വണ്ടികള്‍ക്ക്‌ ഏതേലും മാറ്റങ്ങള്‍ വരുത്തുന്നുണ്ടോ എന്ന് നോക്കണം.
 
കേരളത്തിൽ യഥാർത്ഥത്തിൽ വാഹനം മോഡിഫൈ ചെയ്യുക പരിമിതമായി മാത്രം ചെയ്യാൻ പറ്റുന്ന കാര്യങ്ങളിലൊന്നാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്താണെന്നാൽ കേരളത്തിൽ നിലവിലുള്ള മോട്ടോർ വാഹന നിയമങ്ങൾ തന്നെയാണ്.
വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമാണെങ്കിലും, മോഡിഫൈ ചെയ്യാൻ വേണ്ടുന്ന എല്ലാ സാധനങ്ങളും ഇപ്പോൾ ഒാട്ടോ  മൊബൈൽ മാർക്കറ്റിൽ ലഭ്യമാണ്. അവയെല്ലാം യഥേഷ്ടം വിറ്റു പോകുന്നുമുണ്ട്.ഒാട്ടോ മൊബൈൽ വിപണിയിലെ പ്രധാന വരുമാനങ്ങളിലുമൊന്നാണ് ഇത്.

വിവരസാങ്കേതിക വിദ്യയുടെ ഈ കാലത്ത് യുവാക്കള്‍ വിത്യസ്ത മാര്‍ഗ്ഗങ്ങളിലൂടെയാണ് കഴിവ് തെളിയിക്കുന്നതും തൊഴില്‍ കണ്ടെത്തുന്നതും. ഇതിനെ അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും കഴിഞ്ഞില്ലെങ്കിലും അവരെ ഉപദ്രവിക്കാതിരിക്കാനുള്ള സാമാന്യ മര്യാദ എങ്കിലും ഭരണകൂടം കാണിക്കണം.

ഓഫീസര്‍ എമാന്മാരോട് എന്തെങ്കിലും എതിര്‍ത്തു പറഞ്ഞാല്‍ കൃത്യ നിര്‍വഹണം തടസപ്പെടുത്തി, ഓഫീസര്‍ മാരുടെ ജോലി തടസപ്പെടുത്തി, ഇതുപോലെ ഉള്ള കാരണങ്ങള്‍ ഉണ്ടാക്കി പിടിച്ചു അകത്തിടും.അതിന്റെ ഒടുവിലത്തെ ഉദാഹരണം ആണ് ഈ ബുള്‍ ജറ്റ്‌.

 

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.