രോഗപ്രതിരോധശേഷി കൂട്ടാന്‍ ദിവസവും ഇഞ്ചി കഴിക്കാം
ധാരാളം ആന്റിഓക്സിഡന്റുകളുടെയും ധാതുക്കളുടെയും ഉറവിടമാണ് ഇഞ്ചി. ഇവ രോഗപ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു.
ഇഞ്ചിയിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. അതുപോലെ തന്നെ ഹൃദയത്തിന്റെ ആരോഗ്യത്തിനും ഇഞ്ചി നല്ലതാണ്. പലമരുന്നുകള്‍ക്കും പകരമായി ഇഞ്ചി ഉപയോഗിച്ചുവരുന്നുണ്ട്. ദിവസവും ഇഞ്ചി കഴിക്കുന്നത് ആരോഗ്യപരിപാലനത്തിന് നല്ലതാണ്.
ശരീരഭാരം കുറയ്ക്കാന്‍ ഇഞ്ചി ദിവസവും ഉപയോഗിക്കുന്നത് നല്ലതാണ്. ദിവസവും രാവിലെ വെറും വയറ്റില്‍ ഇഞ്ചി കഴിക്കുന്നത് 40 കലോറിയോളം കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ