TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഓണ്‍ലൈന്‍‍ പഠനത്തിന് ഭീഷണിയായി നുഴഞ്ഞുകയറ്റക്കാര്‍.Infiltrators threaten online learning.



കൊല്ലം: ഓണ്‍ലൈന്‍ പഠനത്തില്‍ നുഴഞ്ഞു കയറ്റക്കാര്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തലവേദനയാകുന്നു. കൊവിഡ് കാലത്ത് സര്‍ക്കാരിന്റെ പുതിയ സംവിധാനത്തില്‍ ക്ലാസ് മുറികള്‍ ഒരു സ്‌ക്രീനിലേക്ക് ചുരുങ്ങിയതോടെ ഒട്ടേറെ ബുദ്ധിമുട്ടുകളാണ് അദ്ധ്യാപകരും വിദ്യാര്‍ഥികളും സ്‌കൂള്‍ മാനേജ്‌മെന്റുകളും നേരിടുന്നത്. 

സാങ്കേതിക-സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കു പുറമെ ഇപ്പോള്‍ പുതുതായി നേരിടുന്ന പ്രശ്‌നമാണ് ക്ഷണിക്കാതെ കയറി വരുന്ന ചിലരുണ്ടാക്കുന്ന ശല്യം.വിദ്യാര്‍ത്ഥികളില്‍ നിന്നും ലിങ്ക് കൈവശപ്പെടുത്തി ഓണ്‍ലൈന്‍ ക്ലാസുകളില്‍ നുഴഞ്ഞു കയറി സാമൂഹിക ദ്രോഹികളുണ്ടാക്കുന്ന ശല്യം അദ്ധ്യാപികമാരെയാണ് കൂടുതലും ബാധിക്കുന്നത്. 

നേരംപോക്കായി കരുതിയാണ് സാമൂഹിക വിരുദ്ധരില്‍ പലരും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് നുഴഞ്ഞുകയറി ശല്യമുണ്ടാക്കുന്നത്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.