ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

തിരുവല്ല കുറ്റൂരിൽ പഞ്ചായത്ത് പ്രസിഡന്റ് വെട്ടിപ്പരിക്കേല്‍പ്പിച്ചു എന്ന പരാതി വ്യാജം എന്ന് നാട്ടുകാര്‍. Locals say the complaint that the panchayat president of Thiruvalla Kuttur was mutilated is false.

തിരുവല്ല കുറ്റൂരിൽ പഞ്ചായത്ത് പ്രസിഡന്റ് വെട്ടിപ്പരിക്കേല്‍പ്പിച്ചു എന്ന പരാതി വ്യാജം എന്ന് നാട്ടുകാര്‍. 

തിരുവല്ല കുറ്റൂരിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തിൽ വീടാക്രമിച്ച് മണ്ണുമാന്തി യന്ത്രമടക്കം ഉപയോഗിച്ച് മതിൽ പൊളിച്ചു എന്നുള്ള ആരോപണം അടിസ്ഥാനരഹിതമെന്ന് നാട്ടുകാര്‍. വീട്ടുടമയെ വടിവാൾ കൊണ്ട് വെട്ടിയെന്ന പരാതി വ്യാജമാണെന്നും നാട്ടുകാര്‍.

കുറ്റൂര്‍ ഗ്രാമ പഞ്ചായത്ത് തെങ്ങേലി വെണ്‍പാല പതിനാലാം വാര്‍ഡില്‍ പത്ത്‌ വീട്ടുകാര്‍ ഉപയോഗിക്കുന്ന വഴിയെ സംബന്ധിച്ചുള്ള തര്‍ക്കം ആണ് ഇന്നത്തെ അവസ്ഥയില്‍ എത്തി ചേരുവാന്‍ കാരണം.സംഭവത്തില്‍ മധ്യസ്ഥനായി ഒത്തു തീര്‍പ്പിന് ശ്രമിച്ച കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റിന് എതിരെ വ്യാജ പരാതി നല്‍കി കേസില്‍ പ്രതിയാക്കിയതായാണ് നാട്ടുകാരുടെ പ്രതികരണത്തില്‍ നിന്നും മനസിലാകുന്നത്.

തുരുത്തുമാലില്‍ തോമാച്ചന്‍ എന്ന പേരുള്ള വസ്തുവിന്റെ മുന്‍ ഉടമസ്ഥന്‍ നാട്ടുകാര്‍ക്ക്‌ വിട്ടു നല്‍കിയതും വര്‍ഷങ്ങളായി പ്രദേശവാസികള്‍ ഉപയോഗിച്ച് കൊണ്ടിരുന്നതുമാണ് മൂന്നു മീറ്റര്‍ വീതിയുള്ള വഴി. ഇവിടെ മുമ്പ്‌ വീടുപണികള്‍ക്ക് ആവശ്യമായ സാധന സാമഗ്രികള്‍ ലോറിയില്‍ ആണ് കൊണ്ട് വന്നിരുന്നത്. ഈ വഴി ഇപ്പോഴത്തെ ഉടമസ്ഥനായ രമണന്‍ കെട്ടി അടച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം.

രമണന്‍ മറ്റുള്ളവരുടെ വസ്തുവിന്റെ അതിര് മാന്തുന്നതില്‍ കേമന്‍ ആണെന്ന് പ്രദേശവാസിയായ അമ്മിണി എന്ന വയോധിക പറയുന്നു. രമണന്‍ സ്ഥിരം പ്രശ്നക്കാരന്‍ ആണെന്നും തന്റെ വീട്ടിലേക്കുള്ള വഴി കയ്യേറി രമണന്‍ വൃക്ഷം വെച്ച് പിടിപ്പിച്ചതായി അമ്മിണി എന്ന വയോധികയും പറയുന്നു.

വഴി വിട്ടു നല്‍കാന്‍ വേണ്ടി അവിടുത്തെ താമസക്കാര്‍ മൂന്ന് ലക്ഷം രൂപ നല്‍കാം എന്ന് പറഞ്ഞിട്ടും രമണന്‍ വഴങ്ങിയില്ല ഒരു കോടി രൂപ നല്‍കിയാലും വഴി തരില്ല എന്ന് പറഞ്ഞത്രേ പ്രശ്നത്തില്‍ പല പ്രാവശ്യം ഇടപെട്ടു എങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ല എന്ന് മുന്‍ ഗ്രാമ പഞ്ചായത്ത് അംഗവും കുറ്റൂര്‍ സഹകരണ ബാങ്ക് മെമ്പറും ആയ കല്ലംപറമ്പില്‍ അജി കുമാര്‍ പറയുന്നു.

സംഭവത്തെക്കുറിച്ച്  പ്രദേശവാസികള്‍ പറയുന്നത് നാട്ടുകാര്‍ ഉള്‍പ്പെട്ട സംഘം ജെ.സി.ബി ഉപയോഗിച്ച് വഴി വെട്ടുമ്പോള്‍ രമണന്‍ മുപ്പല്ലിയും വടിവാളുമായി നാട്ടുകാരെ ആക്രമിക്കുവാന്‍ എത്തി.വലിയ വഴക്ക് നടക്കുകയും ഏകദേശം പന്ദ്രണ്ട് മണിയോട് കൂടി പ്രദേശവാസിയായ ബിന്ദു സുഭാഷ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി സഞ്ചുവിനെ വിവരം അറിയിക്കുകയും പ്രശ്നം നടക്കുന്നതിനാല്‍ എത്രയും പെട്ടെന്ന് എത്തണം എന്നറിയിച്ചതിന്‍ പ്രകാരം പഞ്ചായത്ത് പ്രസിഡന്റ് വാര്‍ഡ്‌ മെമ്പറെ വിളിച്ചു എങ്കിലും അദ്ദേഹം ഫോണ്‍ എടുത്തില്ല.അപ്പോഴേക്കും സംഘര്‍ഷ സ്ഥലത്ത്‌ നിന്നും ആളുകള്‍ കെ.ജി സഞ്ചുവിന്റെ വീട്ടിലെത്തി തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് അവരുടെ കൂടെ സ്ഥലത്തെത്തി.അപ്പോള്‍ അവിടെ രണ്ടു വണ്ടിയില്‍ പോലീസും ഉണ്ടായിരുന്നു മധ്യസ്ഥതക്ക് ശ്രമിച്ചു എങ്കിലും രമണന്‍ വഴങ്ങിയില്ല.

പഞ്ചായത്ത് പ്രസിഡന്റ് വന്നില്ലായിരുന്നു എങ്കില്‍ വലിയ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുമായിരുന്നു എന്നും പ്രസിഡന്‍റ് ആരെയും ആക്രമിച്ചില്ല എന്നും ആക്രമിച്ചു എന്ന് പറയുന്നത് പഞ്ചായത്ത് പ്രസിഡന്റിനെ കുടുക്കുവാനുള്ള രമണന്റെ തന്ത്രം ആണെന്നും ദൃക്സാക്ഷിയായ ബിന്ദു സുഭാഷ് പറയുന്നു.

പ്രദേശത്ത്‌ രണ്ട് കിടപ്പ് രോഗികളും നടക്കാന്‍ പ്രയാസം ഉള്ള രണ്ട് സ്ത്രീകളും താമസം ഉണ്ട് ഇവരെ ആശുപത്രിയില്‍ കൊണ്ട് പോകുന്നത് കട്ടിലോടെ ചുമന്ന് റോഡില്‍ എത്തിച്ചു വേണം വണ്ടിയില്‍ കൊണ്ട് പോകാന്‍ മുമ്പ്‌ വണ്ടികള്‍ വീട്ടുവാതില്‍ക്കല്‍ എത്തുമായിരുന്നു എന്ന് കിടപ്പ് രോഗിയായ സജിവേന്ദ്രന്‍ പറയുന്നു.

പഞ്ചായത്ത് പ്രസിഡന്റ് വെട്ടിയതായി ഒരറിവും ഇല്ലെന്നു സജിവേന്ദ്രന്റെ ഭാര്യ ലളിതാഭായ്‌ പറയുന്നു.

പ്രശ്നം നടക്കുമ്പോള്‍ രമണന്‍ മുപ്പല്ലിയുമായി അങ്ങോട്ടുമിങ്ങോട്ടും ഓടുന്നത് കണ്ടു എന്നും പഞ്ചായത്ത് പ്രസിഡന്റ് വെട്ടിയിട്ടില്ല എന്നും ദൃക്സാക്ഷിയായ ഉമാ രാജശേഖരന്‍ പറയുന്നു.

രമണന്‍ എപ്പോഴും മുപ്പല്ലിയും വടിവാളുമായി ആണ് നടക്കുന്നതെന്നും അതിനാല്‍ ആണുങ്ങളെ കൊലക്ക് കൊടുക്കാന്‍ താല്പര്യം ഇല്ല എന്നും കിടപ്പ് രോഗിയായ സുമതി അമ്മയുടെ മകള്‍ ശോഭ വിജയന്‍ പറയുന്നു.

രമണന്‍ ഇപ്പോഴും മുപ്പല്ലിയുമായി ആണ് നടക്കുന്നതെന്നും അന്ന് പ്രശനം ഉണ്ടായപ്പോള്‍ മുപ്പല്ലി കൊണ്ട് മുറിവ്  ഉണ്ടായത്‌ ആണെന്നും പ്രദേശത്ത്‌ നിന്നും കണ്ടെടുത്ത വടിവാള്‍ രമണന്റെ ആണന്നും പഞ്ചായത്ത് പ്രസിഡന്റ് കുത്തി എന്നുള്ളത് വ്യാജം ആണെന്നും കാണാട്ടുപുഴ സാബു പറയുന്നു.

രമണന്‍ സ്ഥിരം പ്രശ്നക്കാരന്‍ ആണെന്നും വഴി കയ്യേറി വൃക്ഷം വെക്കുകയും വഴിയില്‍ വേസ്റ്റ് വെള്ളം ഒഴുക്കി വിടുകയും നാട്ടുകാരെ അസഭ്യം പറയുകയും ചെയ്യുന്നത് പതിവാനെന്ന്നും നാട്ടുകാര്‍ ഒന്നടങ്കം പറയുന്നു.എന്തായാലും വളരെ നിസ്സാരമായി പരിഹരിക്കാവുന്ന ഒരു വിഷയം ഇത്രയും വലുതാക്കി. പ്രദേശത്ത്‌ ഉള്ള രോഗികളെ കരുണാപൂര്‍വം പരിഗണിക്കുകയും രോഗം ആര്‍ക്കും വരാം എന്ന് രമണന്‍ ചിന്തിക്കുകയും ചെയ്തിരുന്നു എങ്കില്‍ ഈ പ്രശ്നത്തിന് നേരത്തെ പരിഹാരം ഉണ്ടാകുമായിരുന്നു.

കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റിന് എതിരെ ഇല്ലാത്ത പ്രശനം ഉന്നയിച്ചു വ്യാജ പരാതി നല്‍കി കേസില്‍ കുടുക്കി.ഇതിനെ പിന്‍പറ്റി കോണ്ഗ്രസ്,ബി.ജെ.പി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികള്‍ പഞ്ചായത്ത് ഓഫീസ്‌ പടിക്കല്‍ നിരന്തരം സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.ഇങ്ങനെ നിരപരാധിയായ ഒരാളെ നിരന്തരം വേട്ടയാടുന്നത് അപലപനീയമാണ്. 

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.