സ്നേഹാഭാരത് മിഷൻ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ഹോസ്പിറ്റൽ ബെഡ് നൽകി.കഴിഞ്ഞ 3 വർഷമായി നട്ടെല്ലിന് ക്ഷതം സംഭവിച്ചു തളർന്നു കിടക്കുന്ന വെഞ്ചേമ്പ് കുഞ്ഞാണ്ടിമുക്ക് അംബേദ്കർ കോളനിയിൽ ഭാര്യയും, രണ്ടു മക്കളും ഉള്ള കുടുമ്പത്തിന്റെ ഏക ആശ്രയമായിരുന്നു 45 വയസുള്ള ജയൻ എന്ന ആൾക്കാണ് സഹായം നല്കിയത്.ഇദ്ദേഹം വാടക വീട്ടിൽ ആണ് താമസം.
തളർന്നു കിടന്ന ഇദ്ദേഹത്തിന് എല്ലാ മാസവും ഭക്ഷണ ധന്യ ങ്ങൾ സ്നേഹ ഭാരത് മിഷൻ എത്തിച്ചു കൊടുക്കുന്നു.
ഇയാൾക്ക് നിവർന്നിരിക്കാൻ ആഗ്രഹം ട്രസ്റ്റിനെ അറിയിച്ചതനുസരിച് ഒരു ഉപകരണം നൽകിരുന്നു എന്നാൽ പിന്നീട് ഇദ്ദേഹം കിടന്ന കട്ടിൽ ഒടിഞ്ഞു പോകുകയും കിടക്കാൻ മാർഗമില്ലാതിരുന്ന ഇയാൾക്ക് ഹോസ്പിറ്റൽ ബെഡ് നൽകാൻ ട്രസ്റ്റ് ശ്രെമിച്ചു വലിയ തുക നൽകിയിട്ടും കിട്ടാതെ വന്നതിന്റെ അടിസ്ഥാനത്തിൽ പുനലൂർ ദീന് ആശുപത്രിയി dr അശോകനെ സമീപിച്ചു അദ്ദേഹം പുതിയ കട്ടിൽ, മെത്ത, തലയിണ എന്നിവ നൽകി.
അദ്ദേഹത്തിന്റെ പക്കൽ നിന്നും ഇതു ഏറ്റുവാങ്ങി ജയന് വീട്ടിൽ എത്തിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ സ്ഥാപക ട്രസ്റ്റി എംഎം ഷരീഫ് അധ്യക്ഷത് വഹിച്ചു, ട്രസ്റ്റ് ചെയർമാൻ adv se സഞ്ജയ്ഖാൻ ഹോസ്പിറ്റൽ ബെഡ് കൈമാറി,
ട്രസ്റ്റ് ഭാരവാഹികളായ രാജാശേഖരൻ ബിജുക്കുമാർ, നജ്ഉം യുസഫ്, കോടിയിൽ മുരളി, മണികണ്ഠൻ,നഹാസ്, ദീൻ ആശുപത്രിമാനേജർ ധനം തുടങ്ങിയവർ സംബന്ധിച്ചു.
ന്യൂസ് ബ്യുറോ പുനലൂര്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ