*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കൊല്ലം കൊട്ടിയത്ത് മൈലാപ്പൂര് യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു.Mylapore woman's death in Kollam Kottiyam proved to be a murder.

കൊല്ലം കൊട്ടിയത്ത് മൈലാപ്പൂര് യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു.
കൊട്ടിയം ഉമയനല്ലൂർ മൈലാപ്പൂര്  തൊടിയിൽ പുത്തൻ വീട്ടിൽ 27 വയസ്സുള്ള  നിഷാനയാണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് നിസാമാണ് കൊല നടത്തിയത്. പ്രതിയെ തെളിവെടുപ്പിനെതിച്ചപ്പോൾ നാട്ടുകാർ രോഷാകുലരായി.

കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിയോടെയാണ് സംഭവം  രാവിലെ ഭർത്താവ് നിസാമിൻ്റെ നിലവിളി കേട്ട്  ഓടിയെത്തിയ നാട്ടുകാർ നിഷാനയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. നിഷാന തൂങ്ങിമരിക്കാൻ ശ്രമിച്ചു എന്നാണ് നിസാം ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞത്.
 ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും യുവതി മരിച്ചിരുന്നു. 

കൊലപാതകമെന്ന് സംശയം ആശുപത്രി അധികൃതർ പ്രകടിപ്പിച്ചതോടെ കൊട്ടിയം പൊലീസും ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും നിഷാനയുടെ വീട്ടിൽ തെളിവെടുപ്പു നടത്തി. 

നിഷാനയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് കൊണ്ടു പോയതിനു പിന്നാലെ പാരിപ്പള്ളിയിൽ നിന്ന്  ഭർത്താവ് നിസാമിനെ ചാത്തന്നൂർ ACPയുടെ നിർദ്ദേശാനുസരണം  പോലീസ്  കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ നിസാം കുറ്റം സമ്മതിച്ചു. മറ്റൊരു യുവതിയെ വിവാഹം കഴിക്കുന്നതിനു വേണ്ടി ഭാര്യയെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന് നൽകിയ മൊഴി. പ്രതിക്ക് മൂന്ന് മക്കളുണ്ട്. നിസാമിനെ തെളിവെടുപ്പിനു കൊണ്ടുവന്നപ്പോൾ നാട്ടുകാർ രോഷാകുലരായി.

ഗോൾഡ് കവറിങ് സ്ഥാപനം നടത്തുകയാണ് നിസാം.നിസാമുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സമീപത്തെ മറ്റൊരു യുവതിയുടെ സ്ഥാപനം നാട്ടുകാരിൽ ചിലർ തല്ലിത്തകർത്തു.

ന്യൂസ്‌ ഡസ്ക് കൊല്ലം

Labels: , ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.