പുനലൂർ നിയോജക മണ്ഡലത്തിലെ വനംവകുപ്പുംമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ പരിഹാരം കാണുന്നതിലേക്കായി ബഹുമാനപ്പെട്ട വനം വകുപ്പ് മന്ത്രിയുടെ ചേംബറിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അവലോകനയോഗം ചേർന്നു...
നിയോജകമണ്ഡലത്തിലെ ജനവാസ മേഖലകളിൽ വന്യമൃഗഅക്രമണവും ആയി ബന്ധപ്പെട്ട നിരവധി ആയിട്ടുള്ള പരാതികൾ പൊതുജനങ്ങളിൽ നിന്ന് ഉയർന്ന് വന്നിട്ടുള്ളത് മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി
സോളാർ ഫെൻസിംഗ്,കിടങ്ങുകൾ എന്നിവയാണ് നിലവിൽ വന്യമൃഗശല്യം നേരിടാനുള്ള പ്രധാനപ്പെട്ട മാർഗ്ഗങ്ങൾ എന്നാൽ സോളാർ ഫെൻസിംഗ് പല മേഘലകളിലും ഇനിയും
നിർമ്മിച്ചിട്ടില്ല എന്നതും ശ്രദ്ദയിൽ പെടുത്തി. തുടർന്ന് ഇത്തരം സ്ഥലങ്ങളിൽ വളരെ വേഗം സോളാർ വേലികൾ നിർമ്മിക്കുന്നതിനുള്ള നടപടികൾ കൈകൊള്ളാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി
സോളാർ ഫെൻസിങ് ഉള്ള മേഖലകളിൽ കൃത്യമായി മെയിന്റനൻസ് വർക്ക് നടക്കാത്തത് മൂലം ഇവ നശിച്ചു പോകുന്നുണ്ട്
ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ത്രിതലപഞ്ചായത്ത് സമിതികളുടെ മേൽനോട്ടത്തിലും ജാഗ്രതാ സമിതികളെ കൊണ്ടും മെയിന്റനൻസ് നടത്തുന്നതിനും. ഇത്തരം പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ വനംവകുപ്പിൽ നിന്ന് നൽകാനും മന്ത്രി നിർദേശിച്ചു.
സോളാർ ഫെൻസിങ് ആവിശ്യമായ മേഖലകളിൽ വനംവകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കാൻ കഴിയുന്നവ പരമാവധി ചെയ്യാനും ബാക്കിയുള്ളവ ത്രിതല പഞ്ചായത്തുകളെ കൊണ്ട് ചെയ്യ്ക്കുന്നതിനാവശ്യമായ സംയുക്ത പ്രോജകട് വയ്ക്കുന്നത് ഉൾപ്പടെ ഉള്ളവ ആലോചിക്കുന്നതിലേക്ക് ആയി തൃതല പഞ്ചായത്ത് ജനപ്രതിനിധികളുടെ യോഗം മണ്ഡലത്തിൽ വിളിച്ച് ചേർക്കുന്നതിനും തീരുമാനിച്ചു.
നവകേരള പദ്ധതിയിൽ ഉൾപ്പെടുത്തി പുനരധിവാസം നടപ്പിലാക്കുന്ന കട്ടളപ്പാറ, കുമരംകരിക്കം, ഡാലികരിക്കം, വട്ടകരിക്കം
തുടങ്ങിയ പ്രദേശങ്ങളിൽ നഷ്ടപരിഹാരതുകയുമായി ബന്ധപ്പെട്ട നിരവധി ആയിട്ടുള്ള പരാതികൾ ഉണ്ട് എന്നുള്ളത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി തുടർന്ന് ഈ പരാതികൾ പരിഹരിക്കുന്നതിനായി
വനം വകുപ്പ് പ്രപ്പോസൽ തയ്യാറാക്കി ഗവൺമെന്റിലേക്ക് ഇന്നത്തെ മീറ്റിംഗിന്റെ നിർദ്ദേശാനുസരണം നൽകാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
കുളത്തൂപ്പുഴയിൽ ആരംഭിച്ച വനം മ്യൂസിയത്തിന്റെ പ്രവർത്തനം മന്ദഗതിയിലാണ് എന്നും കുളത്തൂപ്പുഴ ആയൂർ ഏരൂർ തുടങ്ങിയ പ്രദേശങ്ങളിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനും നിർമ്മാണ പ്രവർത്തനം ഏറ്റെടുത്തിട്ടുള്ള ഹാബിറ്റാറ്റ് ബന്ധപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം വിളിച്ചുചേർക്കാൻ മന്ത്രി നിർദ്ദേശിച്ചു.
VSS , EDC പ്രവർത്തനങ്ങളും ആയി ബന്ധപ്പെട്ട ഫണ്ടുകളുടെ അപര്യാപ്തത വളരെ വലിയ തോതിൽ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഉണ്ട് ഈ പ്രശ്നം നിലനിൽക്കുന്ന പ്രദേശങ്ങളിൽ
പരിഹാരം കണ്ടെത്തുന്നതിന് SFDA യിൽ നിന്ന് താത്കാലികമായി തുക ക്രമീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
കുളത്തൂപ്പുഴ സെൻട്രൽ നഴ്സറിയും ആയി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വിശദമായ DPR തയ്യാറാക്കി സമർപ്പിക്കാൻ മന്ത്രി നിർദ്ദേശിച്ചു.
വന മേഖലയിലെ തൊഴിലവസരങ്ങളും ആയി ബന്ധപ്പെട്ട് പ്ലാന്റേഷൻ വർക്കുകൾ ഉള്ള തിരുവനന്തപുരം, പുനലൂർ, അച്ചൻകോവിൽ, തെന്മല എന്നീ ഡിവിഷനുകളിലെ വർക്കുകൾ
ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിൽ ആക്കാൻ ബന്ധപ്പെട്ട CCF, DFO മാർക്ക് നിർദേശം നൽകി സെപ്തംബർ മാസം മുതൽ തിരുവനന്തപുരം ഡിവിഷനിൽ വർക്കുകൾ തുടങ്ങുവാൻ കഴിയും എന്നും അച്ചൻകോവിൽ തെന്മല ഡിവിഷനിലെ പഠന റിപ്പോർട്ട് നിലവിൽ ഗവൺമെന്റിലേക്ക് സമർപ്പിച്ചിട്ടുണ്ട് ഗവൺമെൻറ് അംഗീകാരം കിട്ടുന്ന മുറക്ക് അടുത്ത ഡിസംബർ മുതൽ തുടങ്ങുവാനും അടുത്തവർഷം ഏപ്രിൽ മുതൽ പുനലൂർ ഡിവിഷനിലെ വർക്ക് തുടങ്ങുന്നതിനും കഴിയും എന്ന് ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു.
കുംഭവുരുട്ടി ടൂറിസം മേഖലയിൽ മെയിന്റൻസ് വർക്ക് നടത്തുന്നതിന് ആവിശ്യമായ തുക അനുവദിച്ചിട്ടുണ്ട് ഇ വർക്കുകൾ വളരെ വേഗം പൂർത്തീകരിച്ച്കൊണ്ട് കുംഭാരുട്ടി തുറന്ന് നൽകാൻ തീരുമാനിച്ചു.
മണൽ കലവറ, ജാഗ്രത സമിതികൾ, വനമേഖല ടൂറിസം, RRT പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു തീരുമാനങ്ങൾ എടുത്തു ..
യോഗത്തിൽ അഡീഷണൽ പ്രിൻസിപ്പൾ ചീഫ് കൺസർവേറ്റർ. പ്രദീപ് കുമാർ, CCF കൊല്ലം വിവിധ വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ