*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

പുനലൂർ നിയോജക മണ്ഡലത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം മന്ത്രി റോഷി അഗസ്റ്റിന്റെ ചേംബറിൽ ഇന്ന് അവലോകന യോഗം ചേർന്നു.A review meeting was held today in the chamber of Minister Roshi August for a permanent solution to the drinking water problem in Punalur constituency.

പുനലൂർ നിയോജക മണ്ഡലത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിലേക്കായി ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ  ചേംബറിൽ ഇന്ന് അവലോകന യോഗം ചേർന്നു.

പുനലൂർ നഗരസഭയിലെ മുഴുവൻ വാർഡുകളിലും കുടി വെള്ളമെത്തിക്കുന്നതിനാ യി ഏകദേശം
160 കോടി രൂപ വേണ്ടിവരും നിലവിൽ  വളരെ വർഷങ്ങൾക്ക്  മുൻപ് തയ്യാറാക്കിയ 120 കോടിയുടെ  എസ്ടിമേറ്റ്  ആണ്  ഉള്ളത്  നഗരസഭയിലെ  കുടിവെള്ള  ക്ഷാമം  പൂർണ്ണമായും  പരിഹരിക്കാൻ  ആയി  ഇ എസ്റ്റിമേറ്റ് റിവേഴ്സ്  ചെയ്ത്  ഉടൻ  സമർപ്പിക്കാൻ  വാട്ടർ  അതോറിറ്റി ഉദ്യോഗസ്ഥർക്ക്  മന്ത്രി  നിർദേശം നൽകി.
ഇ നടപടികൾ പൂർത്തി  ആകുന്ന മുറക്ക്   പദ്ധതിക്ക്  അഗീകാരം  നൽകാം  എന്നും  മന്ത്രി അറിയിച്ചു

പുനലൂർ പേപ്പർമിൽ പ്രദേശത്ത് വേനൽകാലത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിലേക്കായി ഉപയോഗിക്കുന്ന  തടയണയുടെ  ഉയരം താത്കാലികമായി ചാക്കിൽ മണ്ണ് നിറച്ച്  കൂട്ടുകയാണ്   കാലാകാലങ്ങളായി ചെയ്യുന്നത്  തടയണയുടെ നിർമ്മാണം ശാശ്വതമായ നിലയിലേക്ക് കൊണ്ടുവരണമെന്ന് ആവിശ്യപ്പെട്ട് നേരത്തെ  തന്നെ  MLA  എന്നനിലയിൽ മന്ത്രിക്ക്  കത്ത് നൽകിയിരുന്നു ഇതിന്റെ  അടിസ്ഥാനത്തിൽ  തടയണയുടെ നിർമാണം ശാശ്വത നിലയിൽ പൂർത്തീകരിക്കുന്നതിനുള്ള എസ്റ്റിമേറ്റ് സമർപ്പിക്കാൻ മന്ത്രി മേജർ ഇറിഗേഷൻ വകുപ്പിനോട്  നിർദേശിച്ചു.

 ആര്യങ്കാവ് പഞ്ചായത്തിൽ അച്ചൻകോവിൽ വാർഡിൽ അച്ചൻകോവിലാറിന്  കുറുകെയായി ചെക്ക്  ഡാം    നിർമ്മാണം, തെന്മല  പഞ്ചായത്തിലെ ചാലിയക്കര ആറിൽ ചെക്ക് ഡാം നിർമ്മാണം എന്നിവക്ക്   ആവിശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കി നൽകാൻ മേജർ ഇറിഗേഷൻ വകുപ്പിനോട് മന്ത്രി നിർദ്ദേശിച്ചു.

കല്ലട ഇറിഗേഷൻ പ്രോജക്ടിലെ കനാൽ പുറമ്പോക്കിൽ താമസിക്കുന്ന ഇടമൺ തെന്മല വില്ലേജുകളിലെ പട്ടയ പ്രശ്നവുമായി ബന്ധപ്പെട്ട വിഷയം പരിഹരിക്കുന്നതിനായി റവന്യൂ വകുപ്പിന്റെയുംഇറിഗേഷൻ വകുപ്പിന്റെയും  സംയുകത  യോഗം  വിളിച്ച് ഈ പ്രശ്നം പരിഹരിക്കാൻ ഉള്ള  നടപടികൾ കൈകൊള്ളാൻ  മന്ത്രി നിർദ്ദേശിച്ചു.

ജപ്പാൻ കുടിവെള്ള പദ്ധതി പൂർണമായും നടപ്പിലാക്കാതെ പോയ ഇടമുളക്കൽ,അഞ്ചൽ കരവാളൂർ,പഞ്ചായത്തിലെ പ്രശ്നം പരിഹരിക്കുന്നതിനായി ജലജീവൻ മിഷനിൽ  ഉൾപ്പെടുത്തി ഈ പ്രദേശങ്ങളിലെ എല്ലാ വിഷയങ്ങളും അടിയന്തരമായി പരിഹരിക്കണമെന്നും PWD റോഡ്
ക്രോസ് ചെയ്തു കൊണ്ട് പൈപ്പിടുന്നതും  ആയി ബന്ധപ്പെട്ട   വിഷയങ്ങൾപരിഹരിക്കാൻ   PWD ഉദ്യോഗസ്ഥരുടെയും, വാട്ടർ അതോറിറ്റി  ഉദ്യോഗസ്ഥരുടെയും  സംയുക്തയോഗം മണ്ഡലത്തിൽ തന്നെ വിളിച്ചു  ചേർക്കാൻ  മന്ത്രി നിർദേശം നൽകി. ഇതിനായി  വാട്ടർ അതോറിറ്റി  മുൻകൈ  എടുക്കണം  എന്നും  നിർദേശം നൽകി.

കൂടാതെ  മണ്ഡലത്തിലെ  വിവിധ  ചെറിയ  കുടിവെള്ള  പദ്ധതികൾ, മൈനർ ഇറിഗേഷൻ നടപ്പിലാക്കാൻ  ഉള്ള  പദ്ധതികൾ  എന്നിവയ്ക്ക്  യോഗം  അഗീകാരം  നൽകി.

യോഗത്തിൽ  പുനലൂർ നഗരസഭ ചെയ്യർപേഴ്സൺ നിമ്മി എബ്രഹാം, വൈസ് ചെയർമാൻ വി പി ഉണ്ണികൃഷ്ണൻ, വാട്ടർ അതോറിറ്റി SE സജീവ്, CE പ്രകാശ് ഇടിക്കുള  വിവിധ  EE, AXE, AE  മാർ മേജർ ഇരിഗേഷൻ CE അലക്സ്  എന്നിവർ  പങ്കെടുത്തു

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.