ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊട്ടാരക്കര നഗരസഭയിൽ ചെയർമാനും ബി ജെ പി കൗൺസിലർമാരും തമ്മിൽ കയ്യാങ്കളി.A scuffle broke out between the chairman and BJP councilors in the Kottarakkara municipality.

 

കൊട്ടാരക്കര നഗരസഭയിൽ ചെയർമാനും ബി ജെ പി കൗൺസിലർമാരും തമ്മിൽ കയ്യാങ്കളി.പത്ത് പേർ പോലീസ് കസ്റ്റഡിയിൽ  ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചെയർമാൻ ആശുപത്രിയിൽ

കൊട്ടാരക്കര മുൻസിപ്പൽ ചെയർമാനും കേരള കോൺഗ്രസ്‌ (ബി ) കൊല്ലം ജില്ലാ പ്രസിഡന്റും ആയ എ. ഷാജുവിനെ മുൻസിപ്പൽ ഓഫീസിൽ കടന്നു കയറി കയ്യേറ്റം ചെയ്ത ബി. ജെ. പി. അക്രമകാരികൾക്കു എതിരെ വധശ്രമത്തിന് കേസ് എടുക്കണം എന്ന് കേരള കോൺഗ്രസ്‌ ( ബി ) കൊല്ലം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 

വർഗീയ ഫാസിസ്റ്റുകളുടെ അഴിഞ്ഞാട്ടം ആണ് മുൻസിപ്പാലിറ്റി യിൽ നടന്നത്. കള്ളപ്രചരണം നടത്തി മുൻസിപ്പൽ ചെയർമാനെ തേജോവധം ചെയ്യാൻ ആണ് ബി.ജെ.പി ശ്രമിച്ചത്. 

സമരം കൊണ്ടു പ്രയോജനം ഇല്ലന്ന് കണ്ടപ്പോൾ ആണ് ആക്രമിച്ചു വക വരുത്താൻ നോക്കിയത് . മുൻസിപ്പാലിറ്റി കൗൺസിലർമാരെയും, സെക്രട്ടറിയെ പോലും ആക്രമണം നടത്തുന്ന നിലയിൽ ആണ് ബി. ജെ. പി. ഗുണ്ടായിസം നടത്തിയത്.

മുഴുവൻ പ്രതികളെയും അറസ്റ് ചെയ്യണമെന്ന് കേരള കോൺഗ്രസ്‌ (ബി )ആവശ്യപ്പെട്ടു.

പ്രതിഷേധ ചടങ്ങില്‍ വി. ജെ. വിജയകുമാർ അധ്യക്ഷൻ ആയി . കെ. പ്രഭാകരൻ നായർ, ജേക്കബ് വര്‍ഗീസ് വടക്കടത്ത്, തൃക്കണ്ണമംഗൽ ജോയിക്കുട്ടി, നെടുവന്നൂർ സുനിൽ, കോട്ടാത്തല പ്രദീപ്, നീലേശ്വരം ഗോപാലകൃഷ്ണൻ, പെരുംകുളം സുരേഷ്, തുടങ്ങി യവർ സംസാരിച്ചു.
ബി.ജെ.പിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര നഗരസഭയിലെ ഓണാഘോഷ പരിപാടികൾ അലങ്കോലപ്പെടുത്തി. നഗരസഭാ ചെയർമാനെ അറസ്റ്റ് ചെയ്യണമെന്ന് അവശ്യപെട്ടായിരുന്നു. പ്രതിഷേധം. തന്നെ യും  ജീവനക്കാരെയും കൗൺസിലേഴ്സിനെയും ഉൾപ്പെടെ കൈയ്യേറ്റം ചെയ്യാനും ശ്രമിച്ചതായി ചെയർമാൻ ഷാജു പറഞ്ഞു... ഷാജുവിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു.


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.