ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കാനഡയില്‍ ഒഴുക്കില്‍പെട്ട് കാണാതായ മലയാളി യുവാവിനായി തെരച്ചില്‍ തുടരുന്നു, ആഴം കൂടിയ പ്രദേശമായതിനാല്‍ തെരച്ചില്‍ ദുഷ്കരം.Search continues for missing Malayalee youth in Canada, search difficult

 
കാനഡയില് ഒഴുക്കില്പെട്ട് കാണാതായ മലയാളി യുവാവിനായി തെരച്ചില് തുടരുന്നു, ആഴം കൂടിയ പ്രദേശമായതിനാല് തെരച്ചില് ദുഷ്കരം

കാനഡ: സഹപാഠിയെ രക്ഷിക്കാന് ശ്രമിക്കുന്നതിനിടെ കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപം ഒഴുക്കില്പെട്ട് കാണാതായ കൊല്ലം സ്വദേശിയായ വിദ്യാര്ഥിക്കായി തെരച്ചില് തുടരുന്നു. കാനഡ കോണ്സ്റ്റഗോ സര്വകലാശാല എന്ജിനീയറിങ് എം.എസ് വിദ്യാര്ഥി കൊല്ലം ചിന്നക്കട ശങ്കര് നഗര് കോട്ടാത്തല ഹൗസില് അഡ്വ. കോട്ടാത്തല ഷാജിയുടെ മകന് അനന്തുകൃഷ്ണയെയാണ് കാണാതായത്.
കാനഡ മലയാളി സമാജം, വെള്പൂള് മലയാളി സമാജം എന്നീ സംഘടനകളുടെ നേതൃത്വത്തില് അധികൃതരുമായി ബന്ധപ്പെട്ട് തെരച്ചില് ഊര്ജിതമാക്കി. ആഴം കൂടിയ പ്രദേശമായതിനാല് തെരച്ചില് ദുഷ്കരമാണ്. എന്.ആര്.പി.എസ് മറൈന് യൂനിറ്റ്, യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് കോസ്റ്റ് ഗാര്ഡ്, കാനേഡിയന് കോസ്റ്റ് ഗാര്ഡ്, നയാഗ്ര ജെറ്റ് ബോട്ടസ് എന്നിവയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് തെരച്ചില് തുടരുന്നത്.
ആഗസ്റ്റ് ഒന്നിനാണ് അനന്തുവിനെ ഒഴുക്കില്പെട്ട് കാണാതായത്. സഹപാഠിയായ തമിഴ്‌നാട് സ്വദേശിനിയെ പോലീസ് രക്ഷിച്ച്‌ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
Labels: , ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.