യുവാവിനെ ഒരുസംഘം വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. കുണ്ടറ കേരളപുരം കോട്ടവിള ജംഗ്ഷനിൽ കോട്ടൂർ വീട്ടിൽ 39 വയസുള്ള സുനിൽ കുമാർ ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ബഹളം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോൾ സുനിൽകുമാർ വെട്ടേറ്റ് കിടക്കുന്നതാണ് കണ്ടത്. വിവരമറിഞ്ഞ് കുണ്ടറ പൊലിസും ബന്ധുക്കളും ചേർന്ന് സുനിൽകുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
കഴുത്തിലും മുതുകിലും വെട്ടേറ്റിട്ടുണ്ട്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സുനിൽ കുമാറിന്റെ വീട്ടിൽ നിന്ന് നാലംഗ സംഘം ഓടി പോകുന്നത് കണ്ടതായി നാട്ടുകാർ പറയുന്നു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലിസ് പരിശോധിച്ച് വരികയാണ്.
കൂലിപ്പണിക്കാരനായ സുനിൽ കുമാർ ഭാര്യയുമായി പിണങ്ങി കുറച്ചുനാളുകളായി ഒറ്റക്കായിരുന്നു താമസിച്ചിരുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ