തലവരമ്പ് നിസമൻസിലിൽ നിസാമുദീനും മകൻ. ഇർഫാനുമാണ് മർദ്ദനം ഏറ്റത് ഇവർ കടയ്ക്കൽ താലൂക്കാശുപത്രിയിൽ ചീകിൽസയിലാണ്.
ഇന്നലെ വൈകുന്നേരം ആറരമണിയോടെയായിരുന്നു സംഭവം.തലവരമ്പിലെ തെസ്ന മൈൻസിൽ നിന്ന് ആറര മണിയോടെ കരിങ്കല്ല് കയറ്റി വന്ന ടോറസ്സ് സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാർ തടഞ്ഞു.
നാളെ മുതൽ ആറുമണിക്ക് മുമ്പായി ലോഡുമായി പോകണമെന്ന് ഇവർ ആവശ്യപ്പെട്ടു ടോറസ്സ് ഡ്രൈവറുമായി സംസാരിച്ചു നിൽകെ ആയൂർ ഐശ്വര്യ ഗ്രാനൈറ്റിലെ ടിപ്പർ ക്വോറിയിലേക്ക് കയറി പോകാൻ ശ്രമിച്ചു .
തുടർന്ന് പ്രശനപരിഹാരം കണ്ടതിന് ശേഷം വാഹനം പോയാൽ മതി എന്ന് നാട്ടുകാർ പറഞ്ഞു. തുടർന്ന് സംഘടിച്ചെത്തിയ ആയൂർ ഐശ്വര്യ ഗ്രാനൈറ്റിലെ ഡ്രൈവര്‍ന്മാർ അക്രമം അഴിച്ചു വിട്ടു കുട്ടികൾ ഉൾപ്പെടെയുളളവരെ വളഞ്ഞു വെച്ച് ആക്രമിച്ചു.
തടസം പിടിക്കനെത്തിയവരെയെല്ലാം ഡ്രൈവര്‍ന്മാർ ചേർന്ന് പൊതിരെ തല്ലി.
ഇവടെ പ്രദേശിക ഡ്രൈവര്‍ന്മാരുടെ നേതൃത്വത്തിലാണ് ഗുണ്ടായിസം നടത്തുന്നത്.
വാഹനങ്ങളിൽ അമിതഅളവിലാണ് കരിങ്കല്ല് കടത്തുന്നത്.നിരവധി തവണയാണ് കരിങ്കല്ല് വാഹനത്തിൽ നിന്നും തെറിച്ചു റോഡിൽ വീണത് .
ഇത് ചോദ്യം ചെയ്യുന്നവരെ ക്വോറിമാഫിയ ഈ പ്രദേശിക ഗുണ്ടകളെ ഉപയോഗിച്ച് അടിച്ച് ഒതുക്കുകയാണ് പതിവ്.
ഇവിടെ അമിത അളവിൽ കരിങ്കല്ല് കടുത്തുന്നതിന് അധിക്യതരും ഒത്താശ ചെയ്തു കൊടുക്കുന്നു.
അമിത ലോഡുമായി നൂറുകണക്കിനു ടോറസ്സാണ് ഇത് വഴികടന്നു പോകുന്നത്.
ന്യൂസ് ഡസ്ക് കടക്കല്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ