TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പരവൂര്‍ തെക്കുംഭാഗം ബീച്ചില്‍ എത്തിയ അമ്മയ്ക്കും മകനും സദാചാര പൊലീസ് ചമഞ്ഞയാളിന്റെ അതിക്രൂര ആക്രമണം. Mother and son brutally assaulted by moral police on arrival at Paravur South Beach.

                                  സദാചാര ഗുണ്ടയുടെ അക്രമണം ഏറ്റ അമ്മയും മകനും

 പരവൂര്‍ തെക്കുംഭാഗം ബീച്ചില്‍ എത്തിയ അമ്മയ്ക്കും മകനും സദാചാര പൊലീസ് ചമഞ്ഞയാളിന്റെ അതിക്രൂര ആക്രമണം.

തിങ്കളാഴ്ച്ച വൈകിട്ട് 3.30 ന് ആണ് സംഭം. എഴുകോണ്‍ ചീരങ്കാവ് സ്വദേശികളായ കണ്ണങ്കര തെക്കതില്‍ 44 വയസുള്ള ഷംല, മകന്‍ 23 വയസുള്ള സാലു എന്നിവര്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ഷംലയുടെ ചികിത്സയുടെ ആവശ്യതത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോയി തിരികെ മടങ്ങി വരുമ്പോള്‍ ഭക്ഷണം കഴിക്കാനാണ് തെക്കുംഭാഗം ബീച്ചലെ റോഡരികില്‍ വാഹനം നിര്‍ത്തിയത്. ഈ സമയത്താണ് ഒരാള്‍ എത്തി ഇവര്‍ക്കു നേരെ അസഭ്യം പറയുകയും തുടര്‍ന്ന് കമ്പി വടി ഉപയോഗിച്ച് കാറിന്റെ മുന്നിലെ ഗ്ലാസ് അടിച്ചു പൊട്ടിക്കുകയും ചെയ്തത്.
 

 സദാചാര ഗുണ്ട


തുടര്‍ന്ന് വാഹനത്തില്‍ നിന്നും മകന്‍ സാലു പുറത്തിറങ്ങിയപ്പോള്‍ മകനെയും കമ്പിവടി കൊണ്ട് മര്‍ദിച്ചു. തടയാനെത്തിയ അമ്മ ഷംലയെയും അയാള്‍ പൊതിരെ തല്ലി.

മര്‍ദനത്തില്‍ ഷംലയുടെ കൈകള്‍ക്കും, മുതുകിനും സാരമായി പരുക്കേറ്റു. അതുവഴി പോയ ആളുകള്‍‍ സംഭവം കണ്ടെങ്കിലും ആരും പ്രതികരിച്ചില്ല എന്നും ഇവര്‍ പറയുന്നു.

തുടര്‍ന്ന് ഇവര്‍ വിവരം ഉടന്‍ പരവൂര്‍ പൊലീസ് സ്റ്റേഷനിലെത്തി വിവരം പറയുകയായിരുന്നു. പൊലീസ് സംഭവസ്ഥലം ഉടന്‍ സന്ദര്‍ശിച്ചെങ്കിലും പ്രതിയെ പിടികൂടാനായില്ല. നാടിന് നാണക്കേട് ഉണ്ടാക്കുന്ന ഇതുപോലെ ഉള്ള മാനസിക രോഗികളെ  സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തി മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം

ശേഷം നെടുങ്ങോലം താലൂക്ക് ആശുപത്രിയിലേക്കു പോയി. സാലുവിന്റെ കയ്യിലെ മുറിവ് ഗുരുതരമായതിനാല്‍ പിന്നീട് ഇവര്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്കു മടങ്ങി. സംഭവത്തില്‍ പരവൂര്‍ പൊലീസ് കേസെടുത്തു.

ന്യൂസ്‌ ഡസ്ക് കൊല്ലം


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.