ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ചാലിയക്കര -മാമ്പഴത്തറ പാതയിൽ വനത്തിനുള്ളിൽ കാട്ടുപോത്തിനെ ചത്തനിലയിൽ കണ്ടെത്തി.Wild buffalo found dead in forest on Chaliyakkara-Mambazhathara road

 

ചാലിയക്കര -മാമ്പഴത്തറ പാതയിൽ  വനത്തിനുള്ളിൽ  കാട്ടുപോത്തിനെ ചത്തനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ അല്ല കാട്ടുപോത്ത് കൊല്ലപ്പെട്ടതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ

കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് ആയിരം കിലോ തൂക്കം വരുന്ന കാട്ടുപോത്തിനെ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട താകാം എന്ന അഭ്യൂഹം പരന്നിരുന്നു എന്നാൽ ഇന്ന് നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആണ് കാട്ടാനയുടെ ആക്രമണത്തിൽ  അല്ല കാട്ടുപോത്ത് കൊല്ലപ്പെട്ടത് എന്ന് വനം വകുപ്പ് വിശദീകരിക്കുന്നത്വനത്തിനുള്ളിൽ നാരങ്ങാ ചാൽ എന്നറിയപ്പെടുന്ന അരുവിയോട് ചേർന്ന് ആണ് പോത്തിനെ കണ്ടെത്തിയത്. വെള്ളം ശേഖരിക്കുന്നതിന് എത്തിയ വഴിയാത്രക്കാരാണ് സംഭവംഫോറസ്റ്റ് അധികൃതരെ അറിയിച്ചത്. വിവരമറിഞ്ഞ് പത്തനാപുരം റേഞ്ച് ഓഫീസർ ദിലീഫ്, അമ്പനാട് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എ നിസാം എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിമിരുന്നു.

കുറച്ചു ദിവസങ്ങളിലായി   അപകടകാരിയായ ഒറ്റയാൻ ഈ വഴിയിൽ നിലയുറപ്പിക്കുന്നുണ്ടായിരുന്നു.

ഇതിൻറെ ആക്രമണത്തിൽ ആകാം കാട്ടുപോത്ത് കൊല്ലപ്പെട്ടതെന്ന് സമൂഹമാധ്യമങ്ങളുടെ അഭ്യൂഹം പരന്നിരുന്ന സാഹചര്യത്തിലാണ് വനംവകുപ്പ് ഇന്ന് പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചത്

വനംവകുപ്പിലെ കോന്നി വെറ്റിനറി ഡോക്ടർ ശ്യാം കൊല്ലം ജില്ലാ ഫോറസ്റ്റ് വെറ്റിനറി ഡോക്ടർ ഷിജു എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം  നടത്തിയത്...

ആനയുടെ ആക്രമണത്തിൽ അല്ല കാട്ടുപോത്ത് കൊല്ലപ്പെട്ടതെന്നും മെറ്റൽ ഡിറ്റക്ടർ ഉൾപ്പെടെ നടത്തിയ പരിശോധനയിൽൽ മറ്റ് അസ്വാഭാവികത കണ്ടെത്താൻ സാധിച്ചില്ല എന്നും ആന്തരികാവയവങ്ങൾ പരിശോധനയ്ക്ക് അയച്ചതിൻ്റെ പരിശോധന ഭലം ലഭിക്കുന്ന മുറയ്ക്ക് മരണകാരണം വ്യക്തമാക്കാൻ സാധിക്കുകയുള്ളൂ എന്നും അറിയിച്ചു

 ഏകദേശം ആയിരം കിലോയോളം തൂക്കം വരുന്ന 9 വയസ്സ് പ്രായം തോന്നിക്കുന്ന കാട്ട്പോത്താണ് ചത്തത്.

 ശരീരത്തിൽ ആനയുടെ ആക്രമണത്തിൻ്റേതായമുറിവുകളോ ഒടിവുകളളോ കണ്ടെത്താനായില്ല 

ന്യൂസ്‌ ബ്യുറോ പുനലൂര്‍

Labels: , ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.