ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ആറു വർഷം മുമ്പ് കാണാതായ യുവതിയെ കണ്ടെത്തി; കടത്തിയത് ഭർത്താവിന്റെ സുഹൃത്ത്.Young woman found missing six years ago; Trafficked by husband's friend.

ആലപ്പുഴ- കായംകുളം കനകക്കുന്ന് സ്‌റ്റേഷൻ പരിധിയിൽ നിന്ന് 2015 ൽ കാണാതായ യുവതിയെ മൈസൂരിൽ കണ്ടെത്തി. മൈസൂരിൽ ഭർത്താവിന്റെ സുഹൃത്തിന്റെ കൂടെ രഹസ്യമായി താമസിക്കുകയായിരുന്നു. 2015 ജൂണിൽ ഭർത്താവിന്റെ സുഹൃത്തും വർഷങ്ങളായി മൈസൂർ ചന്നപട്ടണയിൽ കന്നഡ സ്ത്രീയെ വിവാഹം കഴിച്ച് താമസിച്ചിരുന്നയാളുമായ എക്‌സ് സർവീസുകാരനോടൊപ്പമാണ് യുവതി പോയത്. 59 കാരനായ ഇയാൾ സെക്യൂരിറ്റിയായി പല സ്ഥലങ്ങളിൽ ജോലി ചെയ്ത് വരികയായിരുന്നു. പോകുന്ന സമയം യുവതിക്ക് 19 ഉം 17 ഉം വയസ്സുള്ള 2 പെൺകുട്ടികളുണ്ടായിരുന്നു. 2015 ൽ കനകക്കുന്ന് പോലീസ് ഈ സ്ഥലത്ത് പോയി അന്വേഷണങ്ങൾ നടത്തിയിരുന്നു. രാമനഗറിൽ വീട്ടിൽ ഇയാൾ വാടകയ്ക്ക് കഴിയുകയായിരുന്നു. കന്നഡയറിയാത്ത സ്ത്രീ വീട്ടിൽ ഒറ്റയ്ക്കായതിനാൽ ഇയാൾ സെക്യൂരിറ്റി ജോലി ഉപേക്ഷിച്ച് കൺസ്ട്രക്ഷൻ മേഖലയിൽ ഹെൽപർ ആയി ജോലി ചെയ്ത് വരികയായിരുന്നു. സ്ത്രീകളുടേയും പെൺകുട്ടികളുടേയും മിസ്സിംഗ് കേസുകളുടെ സംസ്ഥാന നോഡൽ ഓഫീസറായ ജില്ലാ പോലീസ് മേധാവി ജയ്‌ദേവ് ജി. ഐ.പി.എസിന്റെ നിർദേശ പ്രകാരം ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ.വി. ബെന്നി ഈ കേസ് ഫയൽ വിശദമായ പരിശോധന നടത്തുകയും യുവതിയുടെ ഇപ്പോഴുപയോഗിക്കുന്ന കന്നഡ നമ്പർ കണ്ടെത്തുകയുമായിരുന്നു. അതോടെയാണ് കേസിന് വഴിത്തിരിവായത്. ഡി.എം.പി.ടി.യു  ജില്ലാ ടീമംഗങ്ങളായ എ.എസ്.ഐ വിനോദ്.പി, സുധീർ.എ., സീനിയർ സി.പി.ഒമാരായ ബീന ടി.എസ്, സാബു എന്നിവരാണ് രാമനഗറിൽ നിന്നും സ്ത്രീയെ കണ്ടെത്തിയത്. ഇവരെ നടപടി ക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി.

Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.