*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

തൂങ്ങി മരിച്ച വിവരം മറച്ചു കബറടക്കം നടത്തിയ മൃതദേഹം പുറത്തെടുത്തു.The body was exhumed after concealing the details of the hanging.The body was exhumed after concealing the details of the hanging.

തൂങ്ങി മരിച്ച വിവരം മറച്ചു കബറടക്കം നടത്തിയ മൃതദേഹം  പുറത്തെടുത്തു.
കൊല്ലം തടിക്കാട് മാലൂർ സ്വദേശി ബദറുദ്ദീന് മൃതദേഹമാണ്  പോസ്റ്റ്മോർട്ടം നടത്താനായി നിന്ന് പുറത്തെടുത്തത്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തുപുരം മെഡിയ്ക്കൽ കോളേജിലേയ്ക്ക് അയക്കാനുള്ള നടപടി ആരംഭിച്ചു.  കഴിഞ്ഞ 23 നാണ്  ബദറുദ്ദീനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ വീട്ടുകാർ കണ്ടെത്തിയത്. എന്നാൽ തൂങ്ങി മരിച്ച വിവരം മറച്ചു വച്ച്  സ്വാഭാവിക മരണമാണെന്ന് പറഞ്ഞ് മൃതദേഹം വീട്ടുകാർ തടിക്കാട് മുസ്ലിം ജമാഅത്ത്  കബർ സ്ഥാനിയിൽ കബറടക്കം നടത്തുകയായിരിന്നു.  

ബദറുദ്ദീന്റെ ചില ബന്ധുക്കളും നാട്ടുകാരും നൽകിയ പരാതിയെ തുടർന്നാണ് കബറക്കം നടത്തിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ നടപടി ആരംഭിച്ചത്. വ്യാഴാഴ്ച്ച രാവിലെ 11 മണിയ്ക്ക്  മൃതദേഹം പുറത്തെടുക്കാനുള്ള നടപടി ആരംഭിച്ചു. 

പുനലൂർ ഡി.വൈ.എസ്.പി ബി.വിനോദ്,  അഞ്ചൽ സി.ഐ കെ.ജി ഗോപകുമാർ , എസ് ഐ . ജ്യോതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടപടിയ്ക്ക് വേണ്ടി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്ക അയക്കുന്നത്.
പോസ്റ്റുമോർട്ടം നടപടി ഒഴിവാക്കാൻ വേണ്ടിയാണ് തൂങ്ങി മരിച്ച വിവരം മറച്ചുവച്ചതും കബറടക്കം നടത്തിയത് എന്നാണ് കമ്പറടക്കം നടത്തിയവരുടെ വിശദീകരണം.
ബദറുദീന്റെ സഹോദരീ ഷാഹിദ ഉന്നത പോലീസ് അധികാരികൾക്കും ജില്ലാ കളക്ടർക്ക് നൽകിയ പരാതിയെത്തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ ഉത്തരവായത്.
ന്യൂസ്‌ ഡസ്ക് അഞ്ചല്‍

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.