മദ്യപിച്ച് ബഹളമുണ്ടാക്കി ബാറിൽ അക്രമം അഴിച്ചു വിടുകയും വീടുകൾക്ക് നേരെ കല്ലേറ് നടത്തുകയും ചെയ്ത കേസിൽ സഹോദരങ്ങളായ രണ്ടുപേരെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു.
വാളക്കോട് വാട്ടർ ടാങ്കിന് സമീപം ഈട്ടിവിള പുത്തൻവീട്ടിൽ അൻവർ ഇയാളുടെ സഹോദരൻ അൻഷാദ് എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി 9:30 മണിക്ക് ടി.ബി ജംഗ്ഷഷനിലെ ബാറിൽ മദ്യപിക്കാൻ എത്തിയ നാലംഗ സംഘത്തോട് ബാർ അടയ്ക്കാനുള്ള സമയമായി എന്നും പുറത്ത് പോകണമെന്നും ആവശ്യപ്പെട്ട ബാർ ജീവനക്കാരെ ഇവര്‍ മർദ്ദിക്കുകയും വിവരം അറിഞ്ഞ് പോലീസ് എത്തിയപ്പോൾ അക്രമികൾ ഓടി രക്ഷപ്പെടുകയും ചെയ്തു.
എന്നാൽ പോലീസ് മടങ്ങിയപ്പോൾ തിരികെയെത്തിയ അക്രമി സംഘം ബാറിനു നേരെയും സമീപത്തുള്ള വീടുകൾക്ക് നേരെയും റെയിൽവേ ട്രാക്കിൽ നിന്നും മെറ്റൽ കഷ്ണങ്ങൾ പെറുക്കി എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
കല്ലേറിൽ ചില്ലുകൾ പൊട്ടി ബാറിനുംം വീടിനും ഒരു ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചിട്ടുണ്ട്. സമീപത്തെ വീടുകളുടെ ജനൽച്ചില്ലുകളും മേൽക്കൂരയിലെ ഓടുകളും ഷീറ്റുകളും തകർന്നു . പുനലൂർ പോലിസ് സബ് ഇൻസ്പെക്ടർ ശരലാൽ,സിവിൽ പോലീസ് ഓഫീസർ അജീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.
ന്യൂസ് ഡസ്ക് പുനലൂര്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ