പൊതുവഴിയിൽ മധ്യവയസ്കയെ അപമാനിക്കാൻ ശ്രമിച്ചയാളെ പുനലൂർ പോലീസ് പിടികൂടി.
കൊല്ലം :ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന മധ്യവയസ്കയെ പൊതുവഴിയിൽ ആളൊഴിഞ്ഞ ഭാഗത്ത് വച്ച് അപമാനിക്കാൻ ശ്രമിച്ചയാളെ പുനലൂർ പോലീസ് പിടികൂടി. പിറവന്തൂർ എലിക്കാട്ടൂർ പാവുമ്പ ബിനു വിലാസത്തിൽ വിനയചന്ദ്രൻ, വയസ്സ് 45 നെയാണ് എസ് ഐ ശരലാലും സംഘവും അറസ്റ്റ് ചെയ്തത്
ഇരുപത്തിയഞ്ചാം തീയതി വൈകിട്ട് 6:30 മണിയോടെ ഐക്കരക്കോണം താഴെകടവാതിക്കൾ ഭാഗത്ത് വച്ചായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന സ്ത്രീയെ സമീപത്ത് ആരുമില്ല എന്ന് മനസ്സിലാക്കിയ പ്രതി അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു.
സ്ത്രീ നിലവിളിച്ച് ബഹളം ഉണ്ടാക്കിയപ്പോൾ ഇയാൾ ഓടി രക്ഷപ്പെട്ടു. ഭയന്ന് പോയ സ്ത്രീ അപ്പോൾ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പ്രതിയെ ഉടനടി പിടികൂടണമെന്ന പുനലൂർ ഡിവൈഎസ്പി ബി വിനോദിൻറെ നിർദ്ദേശമനുസരിച്ച് പ്രതിക്കുവേണ്ടി പോലീസ് അപ്പോൾ തന്നെ അന്വേഷണം ആരംഭിച്ചു. തുടർന്ന് ഇൻസ്പെക്ടർ ബിനു വർഗീ സിൻ്റെ നിർദ്ദേശാനുസരണം ഇരുപത്തിയാറാം തീയതി വെളുപ്പിന് പത്തനാപുരം ഭാഗത്തു നിന്നും ഇയാളെ പൊലീസ് പിടികൂടി
പുനലൂർ എസ് ഐ ശരലാൽ, ഗ്രേഡ് എസ് ഐ രാധാകൃഷ്ണൻ, സിവിൽ പോലീസ് ഓഫീസർമാരായ ഗിരീഷ്, രാഹുൽ എന്നിവരുൾപ്പെട്ട പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പുനലൂർ കോടതി ഇയാളെ റിമാൻഡ് ചെയ്തു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അക്രമങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എസ് ഐ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ