ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

വീട്ടമ്മക്കും യുവതിക്കും നേരെ യുവാവിന്റെ മർദ്ദനവും വധഭീഷണിയും,മർദ്ദനത്തിൽ പരുക്കേറ്റവർ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. The young man assaulted the housewife and the young woman and threatened to kill her. The injured sought treatment at the Punalur Taluk Hospital.

വീട്ടമ്മക്കും യുവതിക്കും നേരെ യുവാവിന്റെ മർദ്ദനവും വധഭീഷണിയും,മർദ്ദനത്തിൽ പരുക്കേറ്റവർ  പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. 

കുന്നിക്കോട് മേലില മാന്തോട്ടത്തു അഞ്ജു രാജനും, മാതാവ് ഇന്ദിരക്കുമാണ് സമീപവാസി കൂടിയായ മേലില മംഗലത്തു വീട്ടിൽ മനുവിൽ നിന്ന് പൊതുവഴിയിൽ വച്ചു മർദ്ദനമേറ്റത്. 

മർദ്ദനത്തിൽ അഞ്ജുവിന്റെ കൈക്കും കാലിനും, മാതാവ് ഇന്ദിരക്ക് കാലിനു മർദ്ദനമേറ്റതായും.തൂങ്ങി ചാവേണ്ടി വരുമെന്നും നിന്റെ അവസാനം അങ്ങനെ ആയിരിക്കുമെന്നും അഞ്ജുവിനോട് മർദ്ദനത്തിന് ശേഷം മനു പറഞ്ഞു എന്നും അതിനാൽ പേടിയോടെയാണ്‌ ഇപ്പോൾ കഴിയുന്നത് എന്നും അഞ്ജു വും, ഇന്ദിരയും പറയുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരം വീടിനു സമീപം പശുവിനെ കുളിപ്പിച്ച് കൊണ്ടിരുന്നപ്പോൾ അതുവഴി വന്ന മനു തെറി വിളിച്ചു കൊണ്ട് ചീനി കമ്പു കൊണ്ട് അഞ്ജുവിന്റെ കൈക്കും മുതുകത്തും അടിക്കുകയും, മർദ്ദനം തടയാൻ ശ്രമിച്ച മാതാവ് ഇന്ദിരയെ തള്ളിയിടുകയും മർദ്ദിക്കുകയും ചെയ്തു.
അഞ്ജുവിന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ടു ഒത്തു തീർപ്പിന് മുൻകൈ എടുത്തിരുന്നത് നഷ്ട പരിഹാരം വാങ്ങിച്ചു എടുക്കുന്നതിനു അഞ്ജു വിനെ സഹായിച്ചത് മനുവായിരുന്നു. 

ഒത്തുതീർപ്പിലൂടെ ലഭിച്ച 6 ലക്ഷം രൂപ 40 പവനുമാണ് അഞ്ജുവിന്റെ ഭർതൃ വീട്ടുകാർ നൽകിയത്. ഇതിൽ 40 പവൻ അഞ്ജുവിനെ മനു ഏൽപ്പിക്കുകയും,ബാക്കി 6 ലക്ഷം മനു കൈക്കലാക്കുകയും ചെയ്തു. അത് അഞ്ജു തിരികെ ചോദിച്ചിട്ട് നല്കാത്തതിനാൽ പോലീസിൽ പരാതി നൽകുകയും ചെയ്തു, ഇതിന്റെ പ്രതികാരം ആണ് മർദ്ദനത്തിൽ എത്തിയത് എന്നും അഞ്ജുവും, അമ്മയും പറഞ്ഞു.
പണം നഷ്ട പ്പെടുകയും കൊല്ലുമെന്ന ഭീഷണി കൂടിയായി.

മർദ്ദനത്തെ തുടർന്ന് അഞ്ജു ഹെൽപ്‌ലൈനിൽ അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ വനിതാസെൽ ഉദ്യോഗസ്ഥർ മനുവിനെ കുന്നിക്കോട് പോലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തു. 

ന്യൂസ്‌ ബ്യുറോ പുനലൂര്‍

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.