*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കോതമംഗലം കോട്ടപ്പടി പ്ലാമുടിയിൽ പട്ടാപ്പകൽ പുലിയുടെ ആക്രമണം; കൃഷിയിടത്തിലേക്ക് പോയ വീട്ടമ്മയെ പുലി ആക്രമിച്ചു. tiger attack on Kothamangalam Kottapadi Plamudi; The tiger attacked the housewife who went to the farm.

കോതമംഗലം കോട്ടപ്പടി പ്ലാമുടിയിൽ പട്ടാപ്പകൽ പുലിയുടെ ആക്രമണം; കൃഷിയിടത്തിലേക്ക് പോയ വീട്ടമ്മയെ പുലി ആക്രമിച്ചു.പ്രദേശവാസികള്‍ ഭീതിയില്‍.

കോതമംഗലം കോട്ടപ്പടി പ്ലാമുടിയിൽ പട്ടാപകൽ പുലി അക്രമണം.ചൊവ്വ വൈകിട്ട് ആണ് പ്ലാമൂടിയിൽ പുലിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്കറ്റത് . 

പ്ലാമൂടി ചേറ്റൂർ മാത്യുവിന്റെ പറമ്പിൽ വെച്ചാണ് പുലിയുടെ ആക്രമം ഉണ്ടായത്. മാത്യുവിന്റെ ഭാര്യ റോസിലി പുരയിടത്തിലെ മഞ്ഞളിന് വളം ഇടുവാൻ പോയപ്പോൾ ആണ്  പുലിയുടെ ആക്രണം നേരിടേണ്ടിവന്നത്.  

കൃഷി ചെയ്തിരുന്ന മഞ്ഞളിൽ അനക്കം കണ്ടതിനെ തുടർന്ന് നോക്കിയപ്പോൾ പതിങ്ങിയിരിക്കുകയായിരുന്ന പുലി റോസിലിയെ ആക്രമിക്കുകയായിരുന്നു.വലതു കൈയ്യിൽ ആഴത്തിൽ മുറിവുണ്ട്. ഇടത് കൈക്കും പരിക്കേറ്റു.ജീവന്‍ തിരിച്ചു കിട്ടിയ ആശ്വാസത്തില്‍ റോസിലി.

പരുക്കറ്റ റോസിലിയെ കോതമംഗലം സെന്റ് ജോസഫ്( ധർമഗിരി) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർചികിത്സക്കായി കോലഞ്ചേരി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റി.

കഴിഞ്ഞ കുറേ നാളുകളായി കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടിയില്‍ പുലിയുടെ ഭീഷണി നിലനില്‍ക്കുകയാണ്. പുലിയെ പിടിക്കാന്‍ വനപാലകര്‍ കൂട് സ്ഥാപിച്ചെങ്കിലും ഇതുവരെയും പുലി കെണിയില്‍ വീണിട്ടില്ല.

കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി ആളുകളുടെ വീടുകളിലും വളര്‍ത്തുമൃഗങ്ങളെ പുലി കൊണ്ടു പോയിരുന്നു. തുടര്‍ന്ന് ഫോറസ്റ്റ് പട്രോളിങ് ശക്തമാക്കി എങ്കിലും പുലിയെ കണ്ടെത്താന്‍ സാധിച്ചില്ല എന്നാണ് വനപാലകര്‍ പറയുന്നത്. ഇതാദ്യമായിട്ടാണ് ഒരു വന്യമൃഗ ആക്രമണം കോട്ടപടി പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇത്രയും നാള്‍ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച പുലി മനുഷ്യനെ ആക്രമിച്ചത് ജനങ്ങളെ മൊത്തത്തില്‍ ഭീതിപ്പെടുത്തിയിരിക്കുകയാണ്. അടിയന്തരമായി പുലിയെ പിടിക്കാന്‍ ഉള്ള നടപടികള്‍ ഉണ്ടാകണം എന്നാണ് ജനങ്ങളുടെ ആവശ്യം.

ന്യൂസ്‌ ബ്യുറോ കോതമംഗലം

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.