*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

ഡാൾഡയുടെ മറവിൽ പുതുച്ചേരി മദ്യം കടത്ത്.52 കുപ്പി മദ്യം പിടി കൂടി ഒരാൾ അറസ്റ്റിൽ.Puducherry liquor smuggler arrested for smuggling 52 bottles of liquor


ഡാൾഡയുടെ മറവിൽ പുതുച്ചേരി മദ്യം കടത്ത്.52 കുപ്പി മദ്യം പിടി കൂടി ഒരാൾ അറസ്റ്റിൽ

ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ
തമിഴ് നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 52 കുപ്പി പോണ്ടിച്ചേരി മദ്യമാണ് എക്സൈസ് സംഘം പിടികൂടിയത്..
തമിഴ്നാട് തിരുച്ചി നെയ് വേലി സ്വദേശി അലഗേശൻ മകൻ 25 വയസുള്ള സുധാകർ ആണ് അറസ്റ്റിൽ ആയത്...
കൊല്ലം ഡെപ്യുട്ടി എക്സൈസ് കമ്മീഷണർ ബി സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനിലാലിൻ്റെ നേതൃത്വത്തിൽ ആണ് മദ്യം പിടികൂടിയത്....
ഡാൽഡ കൊണ്ട് വന്ന നാഷണൽ പെർമിറ്റ് ലോറിയുടെ ക്യാബിനിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യകുപ്പികൾ.

കൊല്ലത്ത് എത്തിച്ചു നൽകുവാൻ  ആയിരുന്നു ഡ്രൈവർക്ക് കിട്ടിയ നിർദ്ദേശം...
കേരളത്തിൽ മദ്യത്തിന് വില കൂടുതൽ ആയതിനാൽ
പോണ്ടിച്ചേരി മദ്യം കേരളത്തിൽ എത്തിച്ചു വിൽപന നടത്തുകയായിരുന്നു സംഘത്തിൻ്റെ ലക്ഷ്യമെന്നും എക്സ്സൈസ്  സംശയിക്കുന്നു..  

മദ്യം കൊടുത്ത് വിട്ട മാനേജരെയും, കൊല്ലത്ത് മദ്യം വാങ്ങാൻ എത്തുന്ന ആളിനെ കുറിച്ചും  അന്വേഷണം തുടങ്ങിയെന്നു കൊല്ലം അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ വി റോബർട്ട് അറിയിച്ചു.മദ്യം കടത്താൻ ഉപയോഗിച്ച ലോറി എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

തുടർ നടപടികൾക്കായി പിടിയിലായ ലോറി ഡ്രൈവറെയും, തൊണ്ടി സാധനങ്ങളും അഞ്ചൽ എക്സൈസ് റേഞ്ച് ഓഫീസിലേക്ക് മാറ്റി അസി.എക്സൈസ് ഇൻപക്ടർ ഷിഹാബ്, സുരേഷ് ബാബു,സിവിൽ എക്സൈസ് ഓഫീസർ മരായ ഷൈജു,  വിഷ്ണു, അശ്വന്ത്, സുന്ദരം എന്നിവർ നേതൃത്വം നൽകി.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.