*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കൊല്ലം മൻഡ്രോതുരുത്തില്‍ കേരള യൂണിവേഴ്സിറ്റി യൂണിയൻ പരിസ്ഥിതി ക്യാമ്പ്‌ നടത്തി.Kerala University Union conducted an environmental camp at Mandrothuruth, Kollam

കൊല്ലം മൻഡ്രോതുരുത്തില്‍ കേരള യൂണിവേഴ്സിറ്റി യൂണിയൻ പരിസ്ഥിതി ക്യാമ്പ്‌ നടത്തി കേരള സർവ്വകലാശാല 2020-21 യൂണിയന്റെ നേതൃത്വത്തിൽ ഡിസംബർ 9,10 തീയതികളിലായി മൻഡ്രോതുരുത്തിൽ വച്ച് പരിസ്ഥിതി ക്യാമ്പ്‌ സംഘടിപ്പിച്ചു.

ക്യാമ്പ്‌ ശ്രീ. കുരീപ്പുഴ ശ്രീകുമാർ ഉൽഘാടനം ചെയ്തു. യൂണിവേഴ്സിറ്റി "പരിസ്ഥിതി ക്യാമ്പിന് ഒരാമുഖം", " കാലാവസ്ഥ വ്യതിയാനവും പരിസ്ഥിതിയും", 

"പരിസ്ഥിതിയും കവിതയും" എന്നി വിഷയങ്ങളിൽ ശുചിത്യമിഷൻ റിസോഴ്സ് പേഴ്സൻ തൊടിയൂർ രാധാകൃഷ്ണൻ, ശാസ്ത്ര സാഹിത്യപരിഷത്ത് ഡോ. ഡിക്രൂസ്, ഇഞ്ചക്കാട് ബാലചന്ദ്രൻ തുടങ്ങിയവർ ക്ലാസുകള്‍ നടത്തി. 

കായൽയാത്ര, അരങ്ങ്, ക്യാമ്പ്‌ഫയർ തുടങ്ങിയവ കൊണ്ട് ക്യാമ്പ്‌ സജീവമായിരുന്നു. ക്യാമ്പ്‌ അവലോകനത്തിന് ശേഷം ഉച്ചയോട് കൂടി അവസാനിച്ചു. 

യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ അനിലരാജു, ജനറൽ സെക്രട്ടറി നകുൽ ജയചന്ദ്രൻ, വൈസ് ചെയർപേഴ്സൺ ദൃശ്യ,എക്സിക്യൂട്ടീവ് അംഗം അരവിന്ദ് എസ്, പാർവതി, സെനറ്റ് അംഗങ്ങൾ അലീന, അനന്ദു, അഞ്ചു, വിഷ്ണു, ഗോപികൃഷ്ണൻ തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുത്തു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.