*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

അടുത്ത ദിവസം നാട്ടിലേക്ക് പോകാനിരുന്ന പ്രവാസി താമസസ്ഥലത്ത് മരിച്ച നിലയില്‍.The next day, an expatriate who was going home was found dead at his residence

അടുത്ത ദിവസം നാട്ടിലേക്ക് പോകാനിരുന്ന പ്രവാസി താമസസ്ഥലത്ത് മരിച്ച നിലയില്‍

കുവൈത്ത് സിറ്റി- നാട്ടിലേക്ക് അടുത്ത ദിവസം പോകാനിരുന്ന പ്രവാസിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ചാവക്കാട് ഒരുമനയൂര്‍ തൈകടവ് പരേതനായ ജമാലി അബു മകന്‍ ജമാലി ബഷീറി(54) നെയാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. എ.സി റിപ്പയറിങ്ങ് സ്ഥാപനത്തില്‍ ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു.

ഹ്യദയസംബന്ധമായ അസുഖം മൂലം ബഷീര്‍ ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഈ മാസം പതിനെട്ടനി് നാട്ടിലേക്ക് തിരിക്കാനിരിക്കുകയായിരുന്നു. യാത്രയുടെ ഭാഗമായി ലഗേജുകളല്ലൊം തയ്യാറാക്കിയിരുന്നു.
പുലര്‍ച്ചെ ഇന്ത്യന്‍ സമയം ആറുമണിക്ക് ഭാര്യയുമായി സംസാരിച്ചതായി പറയുന്നു. ബഷീര്‍ റൂമില്‍ നിന്നും പുറത്തു വരാത്തതിനാല്‍ സമീപത്തെ മുറിയില്‍ താമസിക്കുന്ന മലയാളി അന്വേഷിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മരിച്ചിരുന്നു. മ്യതദേഹം നാളെ രാതി നാട്ടിലേക്ക് കൊണ്ടുപോകും. മാതാവ് നഫീസ ഭാര്യ. ഹസീന. മക്കള്‍ ഷാനിബ ഷഹദ് ഹിബ.

 

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.