കൊല്ലം ഉറുകുന്ന് അണ്ടൂര്‍പച്ചയില്‍ കാറപകടം.ഒരാള്‍ മരിച്ചു.
പുനലൂര്‍ നിന്നും തെന്മലക്ക് പോയ KL 29 C 123 തവേര കാറാണ് അപകടത്തില്‍ പെട്ടത്.കാര്‍ യാത്രികര്‍ ആറു പേരാണ് ഉണ്ടായിരുന്നത്.പുനലൂര്‍ ഐക്കരകോണം കക്കോട് നിവാസികള്‍ നാല് പേരും പുനലൂര്‍ പിറവന്തൂര്‍ സ്വദേശി പ്രവാസിയായ ഷൈജുവുമാണ് കാറില്‍ ഉണ്ടായിരുന്നത്.
കാറില്‍ നിന്നും ഷൈജു അഭിജിത്ത് എന്നിവര്‍ തെറിച്ചു റോഡില്‍വീണു.ഷൈജുവിന്റെ മുകളില്‍ കൂടി കാര്‍ കയറി ഇറങ്ങി തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഷൈജുവിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എങ്കിലും ജീവന് രക്ഷിക്കാന്‍ ആയില്ല.കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ആണ് ഷൈജു അവധിക്കു നാട്ടില്‍ എത്തിയത്.തുടര്‍ന്ന് സുഹൃത്തുക്കളും ഒത്ത് തെന്മലക്ക് പോകുമ്പോള്‍ ആയിരുന്നു അപകടം.
ഗുരുതരമായി പരുക്കേറ്റ കക്കോട് സ്വദേശി അഭിജിത്തിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
പരുക്കേറ്റ ബാക്കി നാല് പേരേ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ