നായര്‍ കൊട്ടാരക്കരയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 2015ല്‍ നടന്ന ആക്രണവുമായി ബന്ധപ്പെട്ട കേസില്‍ മൊഴി നല്കാന് കൊട്ടാരക്കര കോടതിയില്‍ എത്തിയതായിരുന്നു സരിത.
ക്രമേണ ബാധിക്കുന്ന തരത്തിലാണ് വിഷം നല്‍കിയത്. വിഷം ബാധിച്ചെന്ന് മനസിലായതോടെ വെല്ലൂരിലും തിരുവനന്തപുരത്തും ചികിത്സയിലാണ്. അത് പൂര്‍ത്തിയായ ശേഷം പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് വെളിപ്പെടുത്തും. നാഡികളെ ഉള്‍പ്പടെ വിഷം ബാധിച്ച ശേഷമാണ് തിരിച്ചറിഞ്ഞതെന്നും അവര്‍ പറഞ്ഞു.
2015 ജൂലയ് 18ന് രാത്രി 12 മണിക്ക് കൊട്ടാരക്കര കരിക്കത്ത് വച്ചായിരുന്നു സരിതക്ക് നേരെ ആക്രമണം ഉണ്ടായത്. ബന്ധുവിനൊപ്പം കാറില്‍ സഞ്ചരിക്കുന്നതിനിടെ കരിക്കത്ത് വിശ്രമിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു ആക്രമണം. കാറിന്റെ ചില്ല് തകര്‍ത്ത ശേഷം സരിതയേയും ഒപ്പമുണ്ടായിരുന്നവരെയും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. മുന്നോട്ടുപോകാന്‍ ശ്രമിക്കവേ സരിതയുടെ വാഹനം മറ്റൊരു കാറില്‍ തട്ടി. അവരുടെ പരാതിയില്‍ സരിതക്കെതിരെ കേസെടുത്തു. രണ്ട് കൂട്ടരും പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് മൊഴി നല്കി. കേസ് വിധി പറയാന്‍ ഈമാസം 29ലേക്ക് മാറ്റി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ