*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

പെണ്ണ് കാണാനെത്തിയ യുവാവ് പോലിസ് സ്‌റ്റേഷൻ ആക്രമണ കേസിൽ പിടിയിൽ.Young man arrested for assaulting woman

ബാലുശ്ശേരി- പെണ്ണ് കാണാനെത്തിയ കൊല്ലം സ്വദേശിയായ യുവാവ് പോലിസ് സ്‌റ്റേഷൻ ആക്രമണ കേസിൽ പിടിയിലായി. ബാലുശേരി റസ്റ്റ് ഹൗസിൽ മദ്യപിച്ച് ബഹളം വെച്ചതിന് കസ്റ്റഡിയിലെടുത്ത കൊല്ലം കടക്കൽ പുലിപ്പാറ അർജുൻ (23) ആണ് സ്‌റ്റേഷനിൽ ആക്രമണം നടത്തിയത്. ബുധനാഴ്ചയാണ് അർജുൻ സഹോദരനും സുഹൃത്തിനുമൊപ്പം ബാലുശ്ശേരി തേനാക്കുഴിയിൽ പെണ്ണു കാണാനെത്തിയത്. രാത്രി ഇവർ റസ്റ്റ് ഹൗസിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു.
റസ്റ്റ് ഹൗസിൽ വെച്ച് കുടുംബ കാര്യങ്ങളെ ചൊല്ലി സഹോദരനുമായി വാക്കുതർക്കമുണ്ടായി. രാത്രി ബഹളം കേട്ട് എത്തിയ റസ്റ്റ് ഹൗസ് സെക്യൂരിറ്റി ജീവനക്കാരനെ അർജുൻ മർദിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലിസ് സ്ഥലത്തെത്തി സ്ഥലത്തെത്തി പ്രതിയെ സ്‌റ്റേഷനിലെത്തിച്ചു. റസ്റ്റ് ഹൗസിൽ അതിക്രമം നടത്തിയതിനു പുലർച്ചെ 1.15ന് കേസ് എടുത്തു. കേസ് റജിസ്റ്റർ ചെയ്യുന്ന നടപടികൾ പുരോഗമിക്കുന്നതിനിടെ സ്‌റ്റേഷനിൽ വച്ച് അക്രമാസക്തനായ പ്രതി പൊലിസ് ഉദ്യോഗസ്ഥരെ അടിക്കുകയും വലിയ തോതിൽ നാശം വരുത്തുകയും ചെയ്തു. ജനൽ ചില്ലും കംപ്യൂട്ടറും തകർത്ത പ്രതി ഫയലുകൾ വാരിവലിച്ചിട്ടു.
സ്‌റ്റേഷനിൽ ഏതാനും പൊലിസ് ഉദ്യോഗസ്ഥർ മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇതിൽ ഒരു പൊലിസുദ്യോഗസ്ഥന്റെ കരണത്തടിക്കുന്നതും യൂനിഫോം വലിച്ചു കീറുന്നതും സി.സി ടി.വിയിൽ വ്യക്തമാണ്. വൈദ്യ പരിശോധനക്കുശേഷം പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.