ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഹിന്ദു യുവതിയെ വിവാഹം കഴിച്ചെന്ന കാരണത്താൽ യുവാവിന്റെ സംസ്‌കാരത്തിന് സെമിത്തേരി അനുവദിച്ചില്ലെന്ന് പരാതി.Complaint that the cemetery did not allow the young man to be buried because he was married to a Hindu woman.

ഹിന്ദു വിശ്വാസിയായ യുവതിയെ വിവാഹം കഴിച്ചെന്ന കാരണത്താൽ യുവാവിന്റെ സംസ്‌കാരത്തിന് സെമിത്തേരി അനുവദിച്ചില്ലെന്ന് പരാതി.

വെള്ളപ്പൊക്കത്തിലും കൊറോണയിലും ഒന്നും പഠിച്ചില്ല.ഹിന്ദു വിശ്വാസിയായ യുവതിയെ വിവാഹം കഴിച്ചെന്ന കാരണത്താൽ മരിച്ചിട്ടും പ്രതികാരം തീരാതെ ടി.പി.എം പെന്തക്കോസ്ത് സഭ.

കര്‍ത്താവേ ഇവര്‍ ചെയ്യുന്നത്......

കൊല്ലം കൊട്ടാരക്കര ഹിന്ദു വിശ്വാസിയായ യുവതിയെ വിവാഹം കഴിച്ചെന്ന കാരണത്താൽ യുവാവിന്റെ സംസ്‌കാരത്തിന് സെമിത്തേരി അനുവദിച്ചില്ലെന്ന് പരാതി; അന്തിമ ശുശ്രൂഷ നിഷേധിച്ചതു കൊട്ടാരക്കരയിൽ വാഹനാപകടത്തിൽ മരിച്ച മാത്യു തോമസിന്; 

യുവാവ് വിശ്വാസിയല്ലെന്ന് ടി.പി.എം പെന്തക്കോസ്ത് സഭ.

ഇഷ്ടപ്പെട്ട യുവതിയെ മതം നോക്കാതെ വിവാഹം കഴിച്ചതിന്റെ പേരിൽ യുവാവിന് സെമിത്തേരി അനുവദിച്ചില്ലെന്ന് പരാതി. 

കൊട്ടാരക്കരതയിൽ നിന്നാണ് ഇത്തരമൊരു പരാതി ഉയർന്നിരിക്കുന്നത്. ഇതര മതവിശ്വാസിയെ വിവാഹം കഴിച്ചെന്ന കാരണത്താൽ യുവാവിന്റെ സംസ്‌കാരത്തിന് സെമിത്തേരി അനുവദിക്കാതിരിക്കയായിരുന്നു.

കൊല്ലം കൊട്ടാരക്കരയിൽ വാഹനാപകടത്തിൽ മരിച്ച മാത്യു തോമസിന്റെ മൃതദേഹം അടക്കം ചെയ്യാനാണ് പള്ളി സെമിത്തേരി നിഷേധിച്ചത്. മാത്യു തോമസ് സഭാവിശ്വാസിയല്ലെന്നാണ് ടി.പി.എം പെന്തക്കോസ്ത് സഭ അധികാരികളുടെ നിലപാട്. അതേസമയം മാത്യു തോമസ് മതം മാറി വിവാഹ കഴിച്ചതു കൊണ്ടാണ് ഇത്തരം അനുഭവം നേരിടേണ്ടി വന്നതെന്നാണ് വിമർശനം.

കഴിഞ്ഞ ദിവസം കൊട്ടാരക്കരയിൽ വെച്ചുണ്ടായ വാഹനാപകടത്തിലാണ് മാത്യു തോമസ് മരിച്ചത്. സംസ്‌കാരം നടത്താനായി ബന്ധുക്കൾ ടി.പി.എം പെന്തക്കോസ്ത് സഭ അധികാരികളെ സമീപിച്ചു. എന്നാൽ സഭ നേതാക്കൾ സംസ്‌കാരത്തിനായി പള്ളി സെമിത്തേരി അനുവദിച്ചില്ലെന്നാണ് പരാതി. വർഷങ്ങളായി ടി.പി.എം പെന്തക്കോസ്ത് സഭയുടെ വിശ്വാസികളായിരുന്നു മാത്യു തോമസിന്റെ കുടുംബം.

ഒപ്പം പഠിച്ച ഹിന്ദുവിശ്വാസിയായ പെൺകുട്ടിയെ വിവാഹം കഴിച്ചതോടെയാണ് മാത്യു തോമസ് സഭയ്ക്ക് അനഭിമതനായത് എന്ന് ബന്ധുക്കൾ പറഞ്ഞു. മാത്യു തോമസ് സഭാ വിശ്വാസിയല്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. പള്ളിയിലെ ചടങ്ങുകളിലോ പ്രാർത്ഥനയിലോ പങ്കെടുത്തിരുന്നില്ല. മറ്റ് കുടുംബാംഗങ്ങൾ സഭാ വിശ്വാസികളായതിനാൽ വീട്ടിൽ സംസ്‌കാരം നടത്തിയാൽ ശുശ്രൂക്ഷ നൽകാമെന്ന് ബന്ധുക്കളെ അറിയിച്ചിരുന്നുവെന്നും സഭാ നേതൃത്വം അറിയിച്ചു.

ഒടുവില്‍ കത്തോലിക്ക സഭാ നേതൃത്വം യുവാവിനെ സംസ്കരിക്കുവാന്‍ സെമിത്തേരി വിട്ടു നല്‍കി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.