ഇന്നലെ രാത്രി ഓവർലോഡ് കയറ്റി വന്ന 12 വീലുള്ള ടിപ്പർ രണ്ട് ഇലക്ട്രിക്ക് പോസ്റ്റും ലൈൻ കമ്പികളും ഇടിച്ചു തകർത്തു ഒരു വീടിന്റെ മതിലിനോട് ചേർന്ന് ഇടിച്ചു നിന്നു.
തുടർന്ന് നാട്ടുകാർ സംഘടിച്ചു ടിപ്പർ തടഞ്ഞു തുടര്‍ന്ന് തെന്മല പോലീസ് എത്തി ടിപ്പർ ഓവർലോഡ് ആണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയില്‍ എടുത്തു.
ഇനി ചർച്ച നടത്താതെ വാഹനങ്ങള്‍ ഒന്നും വരില്ല എന്ന് പറഞ്ഞിട്ടാണ് തെന്മല പോലീസ് മടങ്ങിയത്.
എന്നാൽ ഇന്ന് വെളുപ്പിനെ 4 മണി മുതൽ വീണ്ടും ഓവർലോഡ് വണ്ടികൾ യാതൊരു നിയമവും പാലിക്കാതെ ഓട്ടം തുടങ്ങി.
നാട്ടുകാര്‍ മുൻ ജില്ലാ പഞ്ചായത്ത് അംഗം Adv എസ്.ഇ സഞ്ജയ് ഖാൻ,ഗ്രാമപഞ്ചായത്ത് അംഗം ടി.എ അനീഷ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാര്‍ സംഘടിച്ച് ക്രഷർ യൂണിറ്റിന് മുൻപിൽ സമരം ചെയ്തു ക്രഷർ യൂണിറ്റിലെ വാഹനങ്ങൾ തടഞ്ഞിട്ടു.
ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ക്രഷർ യൂണിറ്റിനെ യാതൊരു കാരണവശാലും പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കില്ല എന്ന് Adv എസ്.ഇ സഞ്ജയ് ഖാൻ പറഞ്ഞു.
കഴിഞ്ഞ ആഴ്ച പൊതു മരാമത്ത് വകുപ്പ് ടാർ ചെയ്ത റോഡ് ക്രഷർ യൂണിറ്റ് മൂലം തകർച്ചയുടെ വക്കിലാണ്.
ഇന്ന് രാവിലെ പോലീസ് സ്ഥലത്തെത്തി നമ്പർപ്ലേറ്റ് പോലുമില്ലാത്ത വാഹനങ്ങൾ അവിടെ ഓടുന്നതിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു.
റോഡും പരിസരവും അടുത്തുള്ള മുസ്ലിം ജമാ അത്ത് പള്ളിയും പൊടിപടലം മൂലം നിറഞ്ഞിരിക്കുകയായിന്നു.
ഇരു ചക്ര വാഹനനത്തിൽ കഴിഞ്ഞ ദിവസം ഈ വഴി യാത്ര ചെയ്ത അമ്മയും കുഞ്ഞും വീണ് പരിക്ക് പറ്റി.
ക്രഷറിലേക്ക് മെറ്റൽ കൊണ്ടു വരുന്ന വാഹനങ്ങൾ മൂടി ഇല്ലാതെ പോകുന്നതിനാൽ മെറ്റൽ തെറിച്ചു റോഡിൽ വീഴുന്നതാണ് അപകട കാരണം.
ആളുകൾക്ക് യാതൊരു വിധത്തിലും യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ നിലവില്‍ ഉള്ളത്.
പ്രദേശത്ത് വലിയ ക്രമസമാധാന പ്രശ്നങ്ങളാണ് ക്രഷർ ഉണ്ടാക്കുന്നത്.ഇതിനെതിരെ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് അംഗം T.A.അനീഷ്, മുൻ ജില്ലാപഞ്ചായത്ത് അംഗം Adv.S.E.സഞ്ജയ്ഖാൻ, ഗോപിനാഥപിള്ള എന്നിവർ തെന്മല എസ് ഐയോട് ആവശ്യപ്പെട്ടു.
മുമ്പും ക്രഷര്‍ യൂണിറ്റിനെതിരെ നാട്ടുകാര്‍ രംഗത്ത് വന്നിരിന്നു.
ബൈറ്റ് :Adv എസ്.ഇ സഞ്ജയ് ഖാൻ
Media 1 Punalur
.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ