നഗര ജീവിതം വാഗ്ദാനം ചെയ്തു കാടുകളിൽ നിന്നും പുനരധിവസിപ്പിച്ചവർക്കാണീ ഗതികേട്. കുര്യോട്ടുമല ആദിവാസി കോളനിയിൽ മാതൃകാ പദ്ധതിയെന്ന വിശേഷണത്തോടെയാണ് തുടങ്ങിയത്. വീടുകൾ പൂർത്തിയായിട്ട് വർഷങ്ങൾ കഴിഞ്ഞു. അന്തിമഘട്ട പ്രവർത്തനങ്ങൾ മാത്രം നടത്തി വീടുകളിൽ താമസം തുടങ്ങാമെന്നിരിക്കെ സാങ്കേതിക ന്യായങ്ങൾ നിരത്തി ഇവരെ പുനരധിവസിപ്പിക്കാൻ അധികൃതർ തയാറാകുന്നില്ല.
23 ഓളം കുടുംബങ്ങൾക്ക് താമസിക്കുന്നതിനുള്ള വീടുകളാണ് ഇവിടെ പൂർത്തിയായി കിടക്കുന്നത്. ഇതോടൊപ്പം കളിസ്ഥലം, അങ്കന്‍വാടി, എന്നിവയും ഒരുക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും എങ്ങും എത്തിയില്ല.
ആദ്യ ഘട്ടത്തിൽ നൽകിയ വീടുകളിൽ താമസം തുടങ്ങിയവരെ മാറ്റി നിർത്തിയാൽ മറ്റുള്ളവരെല്ലാം ഇപ്പോഴും കുടിലുകളിലാണ് താമസം. മഴയും വെയിലുമേറ്റ് ദിവസം തള്ളി നീക്കുന്ന ഇവരുടെ ദുരിതജീവിതം അകറ്റാൻ ജനപ്രതിനിധികളും ഇടപെടുന്നില്ല.
വീടുകളിൽ താമസിക്കുന്നതിനു അനുവാദം നൽകണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ഉയരുമ്പോൾ അധികൃതർ ഇവിടെയെത്തി പരിശോധന എന്ന പ്രഹസനം നടത്തി മടങ്ങുകയാണ് പതിവ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ