പുനലൂർ പേപ്പർമിൽ തടയണയുടെ അറ്റകുറ്റപ്പണികൾ നടത്തി കൊണ്ട് തടയണയുടെ ഉയരം കൂട്ടുന്നതുൾപ്പടെഉള്ള നിർമ്മാണ പ്രവർത്തികൾ ആണ് തുടക്കമായത്. എല്ലാ വർഷവും താത്കാലികനിർമ്മാണം നടത്തി തടയണസംരക്ഷിച്ച് പോവുകയാണ് ഉണ്ടായിരുന്നത്. എന്നാൽ സ്ഥിരമായ നിർമ്മാണ പ്രവർത്തനം നടത്തികൊണ്ട് തടയണ സംരക്ഷിക്കണം എന്ന് വർഷങ്ങളായുള്ള ആവിശ്യത്തിനാണ് ഇപ്പോൾ പരിഹാരം ആകുന്നത്.
മേജർ ഇറിഗേഷൻ വകുപ്പിനാണ് നിർവ്വഹണ ചുമതല. നിർമ്മാണപ്രവർത്തിക്കായി 70 ലക്ഷത്തി അമ്പതിനായിരം രൂപ ആണ് അടങ്കൽ തുകയായി അനുവദിച്ചിട്ടുള്ളത്.
അനുവദിച്ച തുകയിന്മേൽ ടെണ്ടർ നടപടികളിൽ ആദ്യം ആരുംതന്നെ പങ്കെടുത്തിരുന്നില്ല. തുടർന്ന് നിര്‍മ്മാണ പ്രവര്‍ത്തനം തടസ്സപെട്ടിരുന്ന സാഹചര്യത്തിൽ പി.എസ് സുപാൽ എം.എല്‍.എ ജലസേചന വകുപ്പ് മന്ത്രിയെ നേരിട്ട് കണ്ട് തടയണയുടെ ആവിശ്യകത ബോധ്യപ്പെടുത്തുകയും റീ ടെണ്ടർ നടത്താൻ ഉള്ള നടപടികൾ വേഗത്തിൽ ആക്കണം എന്ന് ആവിശ്യപെടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് റീ ടെണ്ടർ നടത്തികൊണ്ട് നിര്‍മ്മാണ പ്രവര്‍ത്തനം അവാർഡ് ചെയ്ത് നടപടികൾ വേഗത്തിൽ ആക്കിയത്.
മണൽച്ചാക്കുകൾ അടുക്കുന്ന പ്രവൃത്തിയാണ് തുടങ്ങിയത് ആദ്യഘട്ടപ്രവർത്തികൾക്കായി മണ്ണുനിറച്ച പതിനായിരത്തോളം ചാക്കുകളാണ് വേണ്ടത്.
ഇതിൽ ഭൂരിഭാഗവും കഴിഞ്ഞ ദിവസങ്ങളിലായി സ്ഥലത്തെത്തിച്ചിട്ടുണ്ട്. ഒരാഴ്ച കൊണ്ട് ബണ്ട് നിർമ്മാണം പൂർത്തിയാക്കും എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു ഇതു പൂർത്തിയായാൽ അടുത്തമാസം പകുതിയോടെ തടയണയുടെ ആദ്യഘട്ട നിർമാണം പൂർത്തിയാകും.
മാർച്ച് 31-നുള്ളിൽ തടയണ നവീകരണം പൂർണമായും പൂർത്തിയാക്കുമെന്നും ജലസേചനവകുപ്പ് അധികൃതർ പറഞ്ഞു.
എം.എല്‍.എ കൂടാതെ പുനലൂർ നഗരസഭ ചെയർപേഴ്‌സൺ നിമ്മി എബ്രഹാം, വൈസ് ചെയർമാൻ വി.പി ഉണ്ണികൃഷ്ണൻ, മേജർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ന്യൂസ് ബ്യുറോ പുനലൂര്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ