*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

ഉക്രൈനില്‍നിന്നുള്ള 11 മലയാളി വിദ്യാര്‍ഥിനികള്‍ സുരക്ഷിതമായി കൊച്ചിയിലെത്തി.Eleven Malayalee students from Ukraine reached Kochi safely.

ഉക്രൈനില്‍നിന്നുള്ള 11 മലയാളി വിദ്യാര്‍ഥിനികള്‍ സുരക്ഷിതമായി കൊച്ചിയിലെത്തി.

കൊച്ചി- ഉക്രൈനില്‍ കുടുങ്ങിയ മലയാളികളുടെ ആദ്യ സംഘം കൊച്ചിയിലെത്തി. 11 മലയാളി വിദ്യാര്‍ത്ഥികളാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. മുംബൈയില്‍നിന്നുള്ള ആദ്യ വിമാനമാണ് എത്തിയത്. മുംബൈയില്‍ നിന്ന് ഇനിയും രണ്ട് വിമാനങ്ങള്‍ വരാനുണ്ടെന്നാണ് വിവരം.

കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ സുരക്ഷിതമായിട്ട് തങ്ങളെ നാട്ടിലെത്തിച്ചു. കുറേ വിദ്യാര്‍ത്ഥികള്‍ ഇനിയും റൊമാനിയന്‍ ബോര്‍ഡറില്‍ കുടുങ്ങിക്കിടക്കുകയാണ്. ഉക്രൈന്‍ ബോര്‍ഡറില്‍ ഇപ്പോള്‍ വലിയ പ്രശ്‌നമാണ് പ്രശ്നമാണ് നടക്കുന്നത്. വലിയ തിക്കും തിരക്കുമാണ് അനുഭവപ്പെടുന്ന്. പന്ത്രണ്ട് മണിക്കൂറിലേറെ തങ്ങിയാണ് വിദ്യാര്‍ത്ഥികള്‍ വരുന്നത്. ഞങ്ങള്‍ ആദ്യ സംഘത്തിലുള്ള ആളുകളായിരുന്നു. ബാക്കിയുള്ളവരെ കാര്യം ആലോചിച്ച് സന്തോഷിക്കാന്‍ പറ്റുന്നില്ല, എന്നാല്‍ ഇവിടെ തിരിച്ചെത്താന്‍ സാധിച്ചതില്‍ ആശ്വാസമുണ്ടെന്ന് ഉക്രൈനില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ഥികള്‍ പറഞ്ഞു.

ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവരെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. ഇന്നലെ രാത്രി മുംബൈയില്‍ എത്തിയ വിദ്യാര്‍ഥികളെ നോര്‍ക്കയുടെ മേല്‍ നോട്ടത്തിലാണ് കൊച്ചിയില്‍ എത്തിച്ചത്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.