ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുനലൂർ താലൂക്കാശുപത്രിപത്രിയിൽ ചങ്ങായീസിന്റെ ഒന്നാം പിറന്നാളിനോട് അനുബന്ധിച്ച് രക്തദാന ക്യാമ്പ് നടത്തി.Blood donation camp was held at Punalur Taluk Hospital on the occasion of Changai's first birthday.

കൊല്ലം പുനലൂർ താലൂക്കാശുപത്രിപത്രിയിൽ ചങ്ങായീസിന്റെ ഒന്നാം പിറന്നാളിനോട് അനുബന്ധിച്ച് രക്തദാന ക്യാമ്പ് നടത്തി.

അതിശയിപ്പിക്കുന്ന ജനബാഹുല്യമാണ് രക്തദാന ക്യാമ്പിൽ കാണാൻ കഴിഞ്ഞത്.

മറ്റ് മേഖലയിൽ മാത്രം അല്ല രക്തദാന മേഖലയിലും സ്ത്രീ സാന്നിധ്യം ഉറപ്പാക്കാന്‍ ചങ്ങായീസ് വാർഷിക രക്തദാന ക്യാമ്പ് സംഘാടകര്‍ക്ക് കഴിഞ്ഞു.

രക്തദാനത്തെക്കാൾ മഹത്തായ ഒരു ദാനവും ഈ ഭൂമുഖത്തില്ല. ദാനം ചെയ്യപ്പെടുന്ന ഒരോ തുള്ളി രക്തവും നാല് ജീവനുകൾ നിലനിർത്തുവാൻ സഹായിക്കുന്നതിനാൽ അതിനേക്കാൾ മഹത്തരമായ മറ്റൊരു പ്രവര്‍ത്തിയും ഇല്ലെന്നു പറയാം.
ഇന്നത്തെ രക്തദാനത്തിൽ പങ്കെടുത്ത ചങ്ങായീസിന്റെ എല്ലാ പ്രിയപ്പെട്ട സഹോദരി സഹോദരൻമാർക്കും ഹൃദയത്തിൽ നിന്നും നന്ദി രേഖപ്പെടുത്തി സംഘാടകര്‍.

ഒപ്പം ക്യാമ്പ് സംഘടിപ്പിക്കാൻ വേദി ഒരുക്കി നല്‍കിയ പുനലൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആര്‍ ഷാഹിർഷാ  ബ്ലഡ് ബാങ്കിലെ ഡോക്ടർ, നേഴ്സുമാർ, മറ്റ് ജീവനക്കാർ തുടങ്ങി  പരിപാടിയുടെ ആദ്യ അവസാനം വരെ സഹകരിച്ച പ്രവാസി സുഹൃത്തുക്കളായ സേതുമണിയാർ, ടോജൻ ജോസഫ്, സുരേഷ്‌ രാജു എന്നിരോടും അനി നിരപ്പിൽ, ഷിബു സിയോൻ, ദിദീപ് റിച്ചാർഡ്, മനോജ്‌ മനോഹർ, സുനിൽ സി.കെ, ആശ സേതു, ഷാജിത സുധീർ, രതീഷ് സുജാതൻ എന്നിവരോടും നന്ദിയും കടപ്പാടും രേഖപ്പെടുത്തി ക്യാമ്പ് അവസാനിച്ചു.

ന്യൂസ്‌ ബ്യുറോ പുനലൂര്‍

Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.