ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

സ്വാമി ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച കേസില്‍ പരാതിക്കാരിയായ പെണ്‍കുട്ടിയും സ്വാമിയുടെ സഹായിയായ യുവാവും പ്രതികള്‍.The complainant girl and Swami's aide are the accused in the case of Swami Gangesananda's genital mutilation.

സ്വാമി ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച കേസില്‍ പരാതിക്കാരിയായ പെണ്‍കുട്ടിയും സ്വാമിയുടെ സഹായിയായ യുവാവും പ്രതികള്‍.

തിരുവനന്തപുരം പേട്ടയില്‍ സ്വാമി ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ നാടകീയ വഴിത്തിരിവ്.

ഒടുവില്‍ പരാതിക്കാരിയും കാമുകനും പ്രതികള്‍.

കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയും സുഹൃത്തും ചേര്‍ന്ന് ഗൂഡാലോചന നടത്തി ലിംഗം മുറിച്ചതെന്നാണ് ക്രൈം ബ്രാഞ്ചിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നത്. സുഹൃത്തായ അയ്യപ്പദാസുമായി ചേര്‍ന്നാണ് പെണ്‍കുട്ടി പദ്ധതി തയാറാക്കിയത്. ഇരുവരെയും പ്രതിചേര്‍ക്കാന്‍ ക്രൈം ബ്രാഞ്ച് നിയമോപദേശം തേടിയിട്ടുണ്ട്.

2017 മേയ് 19ന് ആയിരുന്നു നാടിനെ നടുക്കിയ സംഭവം.

പരാതിക്കാരിയുടെ വീട്ടില്‍ താമസിച്ചിരുന്ന ഗംഗേശാനന്ദയുടെ ലിംഗം പരാതിക്കാരി മുറിക്കുകയായിരുന്നു. പീഡനത്തിന് ഇടയില്‍ ആണിത് സംഭവിച്ചതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഗംഗേശാനന്ദക്കെതിരെ കേസ് ചാര്‍ജ്ജ് ചെയ്തിരുന്നു.

എന്നാല്‍ അത് അപ്രകാരമല്ലെന്നും താന്‍സ്വയം മുറിക്കുകയായിരുന്നു എന്നും സ്വാമി വെളിപ്പെടുത്തി. ഇത് പിന്നീട് ഉറക്കത്തില്‍ ആരോമുറിച്ചുവെന്ന് സ്വാമി മാറ്റിപറഞ്ഞു. സ്വാമി പീഡിപ്പിച്ചിട്ടില്ലെന്ന് പെണ്‍കുട്ടി പ്രത്യേക കോടതിയില്‍ മൊഴിനല്‍കി. തന്നെ കുറ്റക്കാരനാക്കാന്‍ പൊലീസിന്‍റെ ഉന്നത തലത്തില്‍ ഇടപെടുന്നതായി സ്വാമി ഡി.ജി.പിക്കുപരാതിയും നല്‍കി.

ഗംഗേശാനന്ദയുടെ സഹായിയാണ് അയ്യപ്പദാസ്. ഒരുമിച്ച്‌ ജീവിക്കാന്‍ സ്വാമി തടസമെന്ന് കണ്ടതോടെയാണ് ഈ സാഹസത്തിനു മുതിര്‍ന്നത്. ബന്ധത്തിന് തടസം നിന്ന ഗംഗേശാനന്ദയെ ഒഴിവാക്കാനായിരുന്നു ഇവരുടെ ശ്രമമെന്നാണ് കണ്ടെത്തല്‍.
ലിംഗം മുറിക്കുന്നതിനുള്ള കത്തി അയ്യപ്പദാസ് ആണ് വാങ്ങി നല്‍കിയത്.സംഭവം നടക്കുന്ന ദിവസം രാവിലെ കൊല്ലം ബീച്ചില്‍ ഇരുന്ന് ലിംഗം മുറിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുകയും യു ട്യൂബ് വഴി ഇതിനുള്ള മാര്‍ഗങ്ങള്‍ കണ്ട് മനസിലാക്കുകയും ചെയ്തു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.