ആണുങ്ങള് ഇരിക്കേണ്ടടുത്തത് ആണുങ്ങള് ഇരുന്നില്ലെങ്കില്‍ അവിടെ വേറെ വല്ലവരും കയറി ഇരിക്കും; ഉദ്യോഗസ്ഥരെ നിലക്കു നിര്‍ത്തിയില്ലെങ്കില്‍ ഗുരുതരമായിരിക്കും പ്രശ്നങ്ങള്‍; മന്ത്രി ഒന്നും അറിഞ്ഞില്ലെന്നാണ് പറയുന്നത്; വൈദ്യുതി മന്ത്രി കൃഷ്ണന് കുട്ടിയോട് കലിപ്പു തീരാതെ എം എം മണി; നിയമസഭാ പ്രസംഗത്തില്‍ വിമര്‍ശനം
ഇപ്പോഴത്തെ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിക്കെതിരെയും മണി ഇന്ന് നിയമസഭയില്‍ വിമര്‍ശനവുമായി രംഗത്തുവന്നത്. ഇടതു സര്‍ക്കാറിന്റെ കാലത്ത് വൈദ്യുതി ബോര്‍ഡ് ഭൂമി പതിച്ചു നല്കിയ വിഷയത്തിലാണ് വിമര്‍ശനവുമായി മണി രംഗത്തുവന്നത്. ഇന്ന് നിയമസഭയില്‍ സംസാരിക്കവേ മണി കെ കൃഷ്ണന്‍കുട്ടിക്കെതിരെ വിമര്‍ശനവുമായി രംഗത്തുവരികയായിരുന്നു.
ആണുങ്ങള് ഇരിക്കേണ്ടടുത്തത് ആണുങ്ങള് ഇരുന്നില്ലെങ്കില്‍ അവിടെ വേറെ വല്ലവരും കയറി ഇരിക്കുമെന്ന് എം എം മണി പറഞ്ഞു. ഉദ്യോഗസ്ഥരെ നിര്‍ത്തേണ്ടിടത്ത് നിര്‍ത്തണം. അല്ലെങ്കില്‍ ഗുരുതരമായിരിക്കും പ്രശ്നങ്ങള്‍. താന്‍ നാലര വര്‍ഷമാണ് മന്ത്രിയായത്. അക്കാലത്തെ എല്ലാവരെയും യോജിപ്പിച്ചാണ് പ്രവര്‍ത്തിച്ചിരിക്കുന്നതെന്നും മണി പറഞ്ഞു. വൈദ്യുതി ബോര്‍ഡ് ചെയര്മാന് ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് മന്ത്രി പറയുന്നത്. അതു നന്നായി. മന്ത്രി അറിഞ്ഞു കൊണ്ട് ആണെങ്കില്‍ പരിതാപകരമായി പോയി എന്നേ പറയാനുള്ളൂ എന്നും തനിക്കെതിരെ ഉയര്‍ന്ന ആരോപണണങ്ങള്‍ നിഷേധിച്ചു കൊണ്ട് മണി പറഞ്ഞത്.
ഇടതു സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി ബോര്‍ഡിനെ നല്ല നിലയില്‍ പ്രവര്‍ത്തിപ്പിച്ചു. അതേസമയം യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പലര്‍ക്കും ഭൂമി പതിച്ച് നല്‍കിയെന്നും എം എം മണി പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പലര്‍ക്കും ഭൂമി പതിച്ച് നല്‍കിയിട്ടുണ്ടെന്നും ,ടൂറിസം വികസനത്തിന്റെ ഭാഗമായിട്ടാണ് സഹകരണ സംഘത്തിന് ഭൂമി നല്‍കിയതെന്നും എം എം മണി വ്യക്തമാക്കി. കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലക്കല് സഹകരണ ബാങ്കിനും ഭൂമി നല്‍കിയിട്ടുണ്ടെന്നും മണി വെളിപ്പെടുത്തി. മന്ത്രി അറിഞ്ഞ് കൊണ്ട് ആണെങ്കില്‍ വലിയ പരിതാപകരം ഇതെല്ലാം എന്ന് എംഎം മണി കുറ്റപ്പെടുത്തി.
സ്വര്‍ണ്ണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വിവാദ നായികയാണെന്നും. മഹാത്മാ ഗാന്ധിയുടെ കൂടെ ദേശീയ പ്രസ്ഥാനത്തില്‍ ജയിലില്‍ കിടന്ന ആളെ പോലെയാണ് സ്വപ്നയെ പ്രതിപക്ഷം കരുതുന്നതെന്നും എംഎം മണി തുറന്നടിച്ചു. സമ്ബൂര്‍ണ്ണ വൈദ്യുതീകരണം അടക്കമുള്ള കാര്യങ്ങള്‍ നടന്നത് തന്റെ കാലത്താണ്. ജീവനക്കാരുടെ വിശ്വാസം ആര്‍ജ്ജിച്ചു കൊണ്ടാണ് മുന്നോട്ടു പോയത്. എല്ലാ വിഭാഗങ്ങളുടെയും വിശ്വാസം ആര്‍ജ്ജിക്കാന്‍ സര്‍ക്കാറിന് സാധിച്ചു. കെ എസ്ഇബി ചെയര്മാന് ഫേസ്ബുക്കില്‍ എഴുതിയത് പിന്‍വലിച്ചു എന്നാണ് പറയുന്നത്. മോശം പണി കാണിച്ച് അത് പിന്‍വലിച്ചിട്ട് കാര്യമുണ്ടോയെന്നും മണി ചോദിച്ചു.
എന്റെ മരുമകന്റെ പേരു പററഞ്ഞത് അടക്കം അപവാദം നടത്തുകയാണെന്നും മണ പറഞ്ഞു. മരുമകന് പ്രസിഡന്റായ ഇടുക്കി രാജാക്കാട് സഹകരണ ബാങ്കിനു ടൂറിസം പദ്ധതിക്കായി വൈദ്യുതി ബോര്‍ഡിന്റെ ഭൂമി അനുവദിച്ചത് അന്നു വകുപ്പുമന്ത്രിയായിരുന്ന എം.എം.മണിയുടെ അറിവോടെ ആയിരുന്നു എന്നായിരുന്നു ആരോപണങ്ങള്‍. പൊന്മുടി അണക്കെട്ടു പ്രദേശത്തെ 21 ഏക്കര്‍ ടൂറിസം പദ്ധതിക്കായി അനുവദിക്കണമെന്നാണു മണിയുടെ മരുമകന് വി.എ.കുഞ്ഞുമോന് പ്രസിഡന്റായ രാജാക്കാട് സര്‍വീസ് സഹകരണ ബാങ്ക്, കേരള ഹൈഡല്‍ ടൂറിസം സെന്ററിന് (കെഎച്ച്ടിസി) അപേക്ഷ നല്‍കിയത്.
മണിയുടെ മരുമകന് വി.എ.കുഞ്ഞുമോന് പ്രസിഡന്റായ രാജാക്കാട് സര്‍വീസ് സഹകരണ ബാങ്ക്, കേരള ഹൈഡല്‍ ടൂറിസം സെന്ററിന് (കെഎച്ച്ടിസി) അപേക്ഷ നല്‍കിയത്. മന്ത്രി മണി 2019 ഫെബ്രുവരി 6 നു വിളിച്ചുചേര്‍ത്ത ടൂറിസം സെന്ററിന്റെ ഭരണസമിതി യോഗം ഭൂമി വിട്ടുനല്‍കാന്‍ തീരുമാനിച്ചതായി വൈദ്യുതി ബോര്‍ഡിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഫെബ്രുവരി 28നു ബോര്‍ഡിന്റെ മുഴുവന്‍ സമയ ഡയറക്ടര്‍മാര്‍ യോഗം ചേര്‍ന്നാണു 15 വര്‍ഷത്തേക്കു ഭൂമി അനുവദിച്ചത്. രാജാക്കാട് സഹകരണ ബാങ്കും കെഎച്ച്ടിസിയും വരുമാനം പങ്കിടാമെന്നായിരുന്നു വ്യവസ്ഥ. 80% ബാങ്കിനും 20% കെഎച്ച്ടിസിക്കും. ഇതില്‍ 15% ബോര്‍ഡിനു നല്‍കണം. ഭൂമിയുടെ ഉടമസ്ഥാവകാശം ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
ബോര്‍ഡിന്റെയോ സര്‍ക്കാരിന്റെയോ അനുമതിയില്ലാതെ ടൂറിസം വികസനത്തിനായി സൊസൈറ്റികള്‍ക്കു സ്ഥലം വിട്ടുനല്കിയെന്ന ചെയര്മാന് ബി.അശോകിന്റെ വാദം തെറ്റാണെന്ന് ഇതു വ്യക്തമാക്കുന്നു. ബോര്‍ഡിന്റെ ഭാഗമായ കെഎച്ച്ടിസിക്കു ടൂറിസം പദ്ധതികള്‍ക്കായി അനുമതി നല്കിയതു ബോര്‍ഡിന്റെ അനുമതിയോടെയാണ്. ഇതിനായി കര്‍ശന നിബന്ധനകള്‍ വച്ചിരുന്നതായും ഉത്തരവില്‍ ഉണ്ട്. കെഎച്ച്ടിസി ആണ് കോ ഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്കു നിബന്ധനകള്‍ക്കു വിധേയമായി അനുമതി നല്‍കിയത്. ഈ ആരോപണങ്ങളെല്ലം നിഷേധിക്കുകയാണ് മണി ചെയ്തത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ