*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കാമുകനുമൊത്ത് ജീവിക്കാന്‍ ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കി; സിപിഎം വനിത പഞ്ചായത്ത് അംഗം അറസ്റ്റില്‍.Husband caught in drug case for living with boyfriend; CPM women panchayat member arrested


കാമുകനുമൊത്ത് ജീവിക്കാന്‍ ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കി; സിപിഎം വനിത പഞ്ചായത്ത് അംഗം അറസ്റ്റില്‍;വിനോദും ഷാനവാസും ഷെഫിന്‍ഷായും പ്രതികള്‍.
തൊടുപുഴ കാമുകനുമൊത്ത് ജീവിക്കാന്‍ ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടിക്കിയ വനിത പഞ്ചായത്ത് അംഗം പിടിയില്‍. ഇടുക്കി വണ്ടന്‍മേട്ടിലാണ് സംഭവം. വണ്ടന്‍മേട് പഞ്ചായത്ത് അംഗം സൗമ്യ സുനിലാണ് പിടിയിലായത്. സൗമ്യയുടെ കാമുകനും പ്രവാസിയുമായ വിനോദ്, സുഹൃത്ത് ഷാനവാസ് എന്നിവരാണ് കൂട്ടുപ്രതികള്‍. സുനിലിനെ ആദ്യം വാഹനം ഇടുപ്പിച്ചോ വിഷം നല്‍കിയോ കൊലപ്പെടുത്താനായിരുന്നു പദ്ധതി. പിടിക്കപ്പെടുമെന്ന ഭയം കാരണം സൗമ്യ ഇതില്‍ നിന്നും പിന്‍മാറിയതോടെയാണ് പുതിയ പദ്ധതി ആസൂത്രണം ചെയ്തത്.
എംഡിഎംഎ സംഘടിപ്പിക്കുന്നതിനായി വിനോദ് കൊടും ക്രിമിനലായ ഷാനവാസിനെ ബന്ധപ്പെട്ടു. ഷാനവാസാണ് എംഡിഎംഎ എത്തിച്ചു കൊടുത്തത്.കഴിഞ്ഞ പതിനെട്ടിന് വണ്ടന്‍മേട് ആമയറ്റില്‍ വച്ച് മയക്കുമരുന്ന് കൈമാറി. ഇത് സൗമ്യ സുനിലിന്റെ ഇരുചക്ര വാഹനത്തില്‍ വച്ചശേഷം വാഹനത്തിന്റെ ഫോട്ടോ കാമുകന് അയച്ച് കൊടുത്തു. കാമുകന്‍ പോലീസിനും മറ്റിതര ഏജന്‍സികള്‍ക്കും ഫോട്ടോ നല്‍കി. ഫോണ്‍ വഴിയും സൂചന നല്‍കി. തുടന്ന് നടത്തിയ അന്വേഷണത്തില്‍ സുനിലിന്റെ പക്കല്‍ നിന്നും എംഡിഎംഎ പിടികൂടുകയായിരുന്നു.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സുനില്‍ മയക്കു മരുന്ന് ഉപയോഗിക്കുന്നതായോ വില്‍പ്പന നടത്തുന്നതായോ കണ്ടെത്താന്‍ സാധിച്ചില്ല. സംശയത്തേതുടര്‍ന്ന് വിശദമായ മൊഴി വീണ്ടും രേഖപ്പെടുത്തി. അന്വേഷണത്തില്‍ ഭര്‍ത്താവ് സുനിലിനെ ഒഴിവാക്കുന്നതിനായി ഭാര്യയും വണ്ടന്‍മേട് ഗ്രാമപഞ്ചായത്ത് മെമ്പറുമായ സൗമ്യയും കാമുകനായ വിദേശ മലയാളി വിനോദും വിനോദിന്റെ സുഹൃത്ത് ഷാനവാസും ചേര്‍ന്ന് നടത്തിയ ഗൂഡാലോചനയുടെ ഇരയാണ് സുനിലെന്ന് വ്യക്തമായി.
കാമുകനായ വിനോദിനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് സൗമ്യ ഈ ഹീനകൃത്യം നടത്തിയതെന്ന് തെളിഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി സൗമ്യയും കാമുകനായ വിനോദും അടുപ്പത്തിലായിരുന്നു. ഇടയ്ക്കിടെ വിദേശത്തു നിന്നും സൗമ്യയെ കാണുന്നതിനായി എത്താറുണ്ട്. ഒരു മാസം മുന്‍പ് എറണാകുളത്ത് ആഡംബര ഹോട്ടലില്‍ റൂം എടുത്ത് രണ്ട് ദിവസം താമസിച്ചാണ് ഇവര്‍ ഗൂഢാലോചന നടത്തിയത്. മയക്കുമരുന്ന് എത്തിച്ചുകൊടുത്തശേഷം വിദേശത്തേക്ക് കടന്ന കാമുകനെ തിരികെ എത്തിച്ച് അറസ്റ്റ് ചെയ്യുന്നുള്ള ശ്രമത്തിലാണ് പോലീസ്. സൗമ്യയും കൂടാതെ സഹായികളായ ഷാനവാസും ഷെഫിന്‍ഷാ യും അറസ്റ്റിലായി. ഷാനവാസും ഷെഫിന്‍ഷായും ചേര്‍ന്നാണ് 45000 രൂപ വിലവാങ്ങി വിനോദിന് മയക്കുമരുന്ന് എത്തിച്ചുകൊടുത്തതെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. നേരത്തേ എറണാകുളത്ത് വച്ച് കോടികളുടെ ഹാഷിഷ് ഓയില്‍ പിടികൂടിയ സംഭവത്തില്‍ ഷാനവാസിന്റെ കൂട്ടാളികള്‍ പിടിയിലായിരുന്നു.
ജില്ലാ പോലീസ് മേധാവി ആര്‍.കറുപ്പസ്വാമിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിലായിരുന്നു അന്വഷണം. അന്വേഷണ സംഘത്തില്‍ വണ്ടന്‍മേട് ഐപി വി എസ് നവാസ് ഇടുക്കി ഡാന്‍സാഫ് അംഗങ്ങളായ ജോഷി , മഹേശ്വരന്‍, അനൂപ്, ടോം എന്നിവരും കട്ടപ്പന ഡി.വൈ.എസ് പി യുടെ ടീമംഗങ്ങളായ എസ് ഐ സജിമോന്‍ ജോസഫ് സി.പി.ഒമാരായാ ടോണി ജോണ്‍ വികെ അനീഷ് കൂടാതെ വണ്ടന്‍മേട് പോലീസ് സ്‌റ്റേഷനിലെ കജ വി.എസ്. നവാസ് ടക മാരായ എബി ജോര്‍ജ് , ജയ്‌സ് ജേക്കബ് ,റജിമോന്‍ കൂര്യന്‍, സിനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മൃദുല ജി. ഷിബു പി.എസ്ഒമാരായ വേണുഗോപാല്‍ , മഹേഷ് പി.വി എന്നിവര്‍ ചേര്‍ന്ന് ഇടുക്കി സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്

സൗമ്യ എംഡിഎംഎ വാങ്ങിയത് 45,000 രൂപയ്ക്ക്; ഭര്‍ത്താവിനെ രണ്ട് തവണ കൊല്ലാനും പഞ്ചായത്ത് മെമ്ബറുടെ പ്ലാന്‍

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച വണ്ടന്‍മേട് ഗ്രാമപഞ്ചായത്ത് അംഗം സൗമ്യ സുനില്‍ അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

മുന്‍പ് രണ്ടു തവണ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ സൗമ്യ പദ്ധതിയിട്ടിരുന്നെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി.

ആദ്യം ഭര്‍ത്താവിനെ വാഹനം ഇടിച്ച്‌ കൊലപ്പെടുത്താനായിരുന്നു സൗമ്യയും സംഘവും പദ്ധതിയിട്ടത്. ഇതിന് വേണ്ടി എറണാകുളത്തെ ക്വട്ടേഷന്‍ സംഘത്തെ നിയോഗിക്കുകയും ചെയ്തു. എന്നാല്‍ പൊലീസ് പിടികൂടിയേക്കുമോയെന്ന ഭയത്തെ തുടര്‍ന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ഭക്ഷണത്തില്‍ വിഷം നല്‍കി കൊലപ്പെടുത്താനും പദ്ധതിയിട്ടു. ഇതും ഉപേക്ഷിച്ചാണ് മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ സംഘം തീരുമാനിച്ചതെന്ന് പൊലീസ് അറിയിച്ചു.

വിദേശ മലയാളിയും കാമുകനുമായ വണ്ടന്‍മേട് സ്വദേശി വിനോദുമായി ചേര്‍ന്നാണ് സൗമ്യ ഭര്‍ത്താവിനെ കുടുക്കാന്‍ ശ്രമിച്ചത്. ഒരു വര്‍ഷം മുന്‍പാണ് വിനോദും സൗമ്യയും പരിചയപ്പെട്ടതും പ്രണയത്തിലായതും. ഭര്‍ത്താവിനെ കുടുക്കാന്‍ 45,000 രൂപയ്ക്കാണ് സൗമ്യ എംഡിഎംഎ വാങ്ങിയത്. കഴിഞ്ഞ 18നാണ് ഷെഫിന്‍, ഷാനവാസ് എന്നിവര്‍ വണ്ടന്‍മേട് ആമയറ്റില്‍ വച്ച്‌ സൗമ്യക്ക് മയക്കുമരുന്ന് കൈമാറിയത്. ഇവരെയും പൊലീസ് പിടികൂടിയിട്ടുണ്ട്.

ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിനോദുമായി ചര്‍ച്ച നടത്തിയ ശേഷം സൗമ്യ എംഡിഎംഎ സംഘടിപ്പിച്ച ശേഷം ഭര്‍ത്താവിന്റെ ബൈക്കില്‍ ഒളിപ്പിച്ചു വയ്ക്കുകയായിരുന്നു. തുടര്‍ന്ന് വിനോദ് വാഹനത്തില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമം നടക്കുന്നതായി പൊലീസിനെ വിവരം അറിയിച്ചു. സിഐ നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് പിടികൂടി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവ് നിരപരാധിയാണെന്നും കള്ളക്കേസില്‍ കുടുക്കാന്‍ സൗമ്യ ശ്രമിക്കുകയായിരുന്നെന്നും വ്യക്തമായത്.

ഒരു മാസം മുന്‍പ്, എറണാകുളത്ത് ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചാണ് വിനോദും സൗമ്യയും പദ്ധതി തയ്യാറാക്കിയത്.
 

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.