ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

മാധ്യമങ്ങള്‍ 'ഹിജാബിലൊളിപ്പിച്ച' പ്രധാന സംഭവം: അസാധാരണമായ കരാറില്‍ ഇന്ത്യയും യു.എ.ഇയും ഒപ്പ് വെയ്ക്കുമ്ബോള്‍.The main event that the media 'hide in the hijab': when India and the UAE sign an extraordinary agreement.

മാധ്യമങ്ങള്‍ 'ഹിജാബിലൊളിപ്പിച്ച' പ്രധാന സംഭവം: അസാധാരണമായ കരാറില്‍ ഇന്ത്യയും യു.എ.ഇയും ഒപ്പ് വെയ്ക്കുമ്ബോള്‍.

ഹിജാബ് വിഷയം രാജ്യം കടന്ന് ചര്‍ച്ചയായ സാഹചര്യത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഇന്ത്യയിലെ തന്നെ മാധ്യമങ്ങള്‍ തിരിഞ്ഞിരുന്നു.

ഇന്ത്യയില്‍ വംശഹത്യ നടക്കുകയാണെന്ന തരത്തില്‍ മലയാള മാധ്യമങ്ങള്‍ വരെ വാര്‍ത്ത നല്‍കി. ഗള്‍ഫ് നാടുകളിലെ മലയാളികളെ നരകിപ്പിക്കുന്ന തീരുമാനമാണ് ഹിജാബ് വിഷയത്തില്‍ ഇന്ത്യ കൈക്കൊണ്ടതെന്ന ആരോപണവും ഉയര്‍ന്നു. ഇതിനിടയില്‍ ഒരു സംഭവമുണ്ടായി. ഇന്ത്യയും യു.എ.ഇയും തമ്മില്‍ സമഗ്ര സാമ്ബത്തിക പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചു. എന്നാല്‍, ഈ വിവരം അധികമാരും അറിഞ്ഞില്ല.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ചേര്‍ന്ന് നടത്തിയ വെര്‍ച്വല്‍ ഉച്ചകോടിയില്‍ ആണ് ഇരുവരും പുതിയ കരാറില്‍ ഒപ്പുവെച്ചത്. കരാറിന് പിന്നാലെ 'സമഗ്ര നയപങ്കാളിത്തം: പുത്തന്‍ അതിരുകള്‍, പുതിയ നാഴികക്കല്ല്' എന്ന തലക്കെട്ടോട് കൂടിയായിരുന്നു അറബ് മാധ്യമായ ഖലീജ് ടൈംസ് ഇത് സംബന്ധിച്ച വാര്‍ത്ത നല്‍കിയത്. ഇന്ത്യ ഇതുവരെ ഒപ്പുവെച്ച ഏറ്റവും വലിയ കരാര്‍ എന്ന പറയേണ്ടി വരും ഇതിനെ.

വാണിജ്യ മേഖലയില്‍ ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ വന്‍ മുന്നേറ്റത്തിന് കരാര്‍ വഴിതുറക്കുമെന്നാണ് പ്രതീക്ഷ. അഞ്ച് വര്‍ഷം കൊണ്ട് നൂറ് ബില്യണ്‍ ഡോളറിന്‍റെ വ്യാപാരം കരാറിലൂടെ വര്‍ധിപ്പിക്കാനാകുമെന്നാണ് കണക്ക് കൂട്ടല്‍. അതായത്, 7.5 ലക്ഷം കോടിയുടെ വ്യാപാരം. കോവിഡ് വെല്ലുവിളികള്‍ക്കും ഹിജാബ് വിവാദങ്ങള്‍ക്കുമിടെ യുഎഇയുമായി ഒപ്പുവെയ്ക്കുന്ന സുപ്രധാന കരാറാണിത്. സുപ്രധാന കരാറില്‍ ഒപ്പു വച്ചതോടെ നിരവധി ഉത്പന്നങ്ങളുടെ ഇറക്കുമതി നികുതി കുറയും. രത്നങ്ങള്‍, ആഭരണങ്ങള്‍,വസ്ത്രങ്ങള്‍ എന്നിവയുടെ കയറ്റുമതി ഗണ്യമായി കൂട്ടാനുമാകും. ഡിജിറ്റല്‍ വ്യാപാരവും കരാറിന്‍റെ ഭാഗമാകും. കരാറിലൂടെ ഉഭയകക്ഷി വ്യാപാരം 60 ബില്യണ്‍ ഡോളറില്‍ നിന്ന് നൂറ് ബില്യണ്‍ ഡോളറിലെത്തുമെന്നാണ് കണക്ക് കൂട്ടല്‍. ചൈനീസ് ഇല്പന്നങ്ങള്‍ക്കെതിരെ ഇന്ത്യ നിലപാട് സ്വീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഈ കരാറിന് പ്രാധാന്യം ഏറെയാണ്.

സമ്ബദ് വ്യവസ്ഥ, ഊര്‍ജ്ജം, കാലാവസ്ഥാ പ്രവര്‍ത്തനം, സാങ്കേതിക മേഖല, ഊര്‍ജ്ജം, വിദ്യാഭ്യാസം, ഭക്ഷ്യസുരക്ഷ, ആരോഗ്യം, പ്രതിരോധം, സുരക്ഷ എന്നിവയടക്കമുള്ള വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുക പുനരുജ്ജീവിപ്പിക്കുക എന്നതാണ് കരാറിന്റെ ഉദ്ദേശം. ഇന്ത്യ വെറുക്കപ്പെട്ട രാഷ്ട്രമാണെന്നും വംശീയത കൊടികുത്തി വാഴുന്ന ഇടമാണെന്നും ഇന്ത്യയിലിരുന്നു കൊണ്ട് ഒരു വിഭാഗം ആളുകള്‍ പറഞ്ഞുകൊണ്ടിരിക്കുമ്ബോള്‍ തന്നെയാണ് യു.എ.ഇയുമായി ഇത്രയും വലിയ ഒരു വ്യാപാര-വ്യവസായ-വാണിജ്യ കരാറും സംഭവിക്കുന്നത്.

അതിര്‍ത്തി കടന്നുള്ള ഭീകരത ഉള്‍പ്പെടെയുള്ള തീവ്രവാദത്തിനും ഭീകരതയ്ക്കുമെതിരെ എല്ലാ മാര്‍ഗ്ഗത്തിലൂടെയും ഇന്ത്യ പൊരുതുമ്ബോള്‍ തന്നെയുള്ള ഈ പുതിയ കരാര്‍, ഭീകരതയുടെ കാര്യത്തില്‍ പാക്കിസ്ഥാനൊപ്പമല്ല തങ്ങളെന്ന് യു.എ.ഇ ഒരിക്കല്‍ കൂടി അടിവരയിടുന്നത് കൂടെയാണ്. അബുദാബിയില്‍ പ്രത്യേക വ്യവസായം ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കും. സമസ്ത മേഖലകളിലും ഇന്ത്യയും യു.എ.ഇയും സഹകരിക്കുകയാണ്. ഖലീജ് ടൈംസ് തങ്ങളുടെ പ്രധാനവാര്‍ത്തയായി മാത്രം ഒതുക്കിയില്ല ഈ വാര്‍ത്തയെ. അവരുടെ അന്നേ ദിവസത്തെ പത്രത്തിലെ അടുത്ത പേജുകളില്‍ പങ്കുവെച്ചിരിക്കുന്നതും ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള വ്യാപാര കരാറിന്റെ വിശദ വിവരങ്ങളാണ്.

ഇന്ത്യയുമായുള്ള യു.എ.ഇയുടെ കരാര്‍ ചൈനയ്ക്ക് തിരിച്ചടിയാവുകയാണ്. ചൈനയ്ക്കായിരുന്നു യു.എ.ഇയുടെ പ്രധാന വിപണി. എന്നാല്‍, പുതിയ കരാര്‍ പ്രകാരം ആ സ്ഥാനം ഇനി ഇന്ത്യയ്ക്കാണ്. പാകിസ്ഥാനെ ചിത്രത്തില്‍ പോലും കാണാനില്ല. 'ഞങ്ങള്‍ ഇനി ആത്മാര്‍ത്ഥ സുഹൃത്തുക്കളാണ്, ഇനി ഞങ്ങള്‍ ഒന്നിച്ച്‌ വളരും. ചൈന ഒഴിവായിക്കോളൂ' എന്ന സന്ദേശമാണ് കരാര്‍ നല്‍കുന്നത്. വളരെ പ്രധാനപ്പെട്ട ഈ കരാര്‍ വാര്‍ത്ത അതേപ്രാധാന്യത്തോടെ, ഖലീജ് ടൈംസ് നല്‍കിയതിന്റെ 10 ശതമാനം പ്രാധാന്യം പോലും നല്‍കാതെ കേരളത്തിലെ മാധ്യമങ്ങള്‍ മുഖ്യത്തിന് പിന്നിലെ കാരണമെന്ത്? ഹിജാബ് വിഷയത്തിന് ശേഷം ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയെ അകറ്റി നിര്‍ത്തുന്നു എന്ന വ്യാജ പ്രചാരണങ്ങള്‍ക്ക് ശക്തമായ തിരിച്ചടിയാണ് ഈ കരാര്‍. ഇന്ത്യയും തങ്ങളും തോളോട് തോള്‍ ചേര്‍ന്ന് വളരും, ഇന്ത്യയെ ഒരു സഹോദര രാജ്യമായി ചേര്‍ത്ത് നിര്‍ത്തുന്നു എന്ന ശക്തമായ സന്ദേശമാണ് യു.എ.ഇ നല്‍കുന്നത്. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ഈ കരാറില്‍ മതമോ രാഷ്ട്രീയമോ ഇല്ല. ചുരുക്കി പറഞ്ഞാല്‍, യു.എ.ഇയ്ക്ക് ഇന്ത്യയോട് യാതൊരു വിരോധവും ഇല്ല എന്ന് തന്നെ.

 

Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.