ബഹുമാനപ്പെട്ട ഹൈക്കോടതി 1/11/2021 ലെ WP(C) 167 -1/ 20- 21-ാം നമ്പർ ഉത്തരവ്വ് പ്രകാരം പൊതുസ്ഥലങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന കൊടി തോരണങ്ങളും സ്തൂപങ്ങളും ബോർഡുകളും ബാനറുകളും അടിയന്തിരമായി നീക്കം ചെയ്യാൻ വന്ന നിർദ്ദേശം അനുസരിച്ച് നഗരസഭ ഹാളിൽ സർവ്വകക്ഷി യോഗം നടന്നു.
നഗരസഭ ചെയർപേഴ്സൺ നിമ്മി ഏബ്രഹം അധ്യക്ഷയായി. നഗരസഭ സെകട്ടറി അഡ്വ: നൗഷാദ്, വൈസ് ചെയർമാൻ വി.പി ഉണ്ണികൃഷ്ണൻ എന്നിവർ പൊതു നിർദ്ദേശങ്ങൾ അവതരിപ്പിച്ചു. യോഗത്തിൽ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മാരായ ഡി. ദിനേശൻ വസന്ത രൻജൻ അഡ്വ: അനസ്, പുഷ്പലത, ഷൈൻ ബാബു അടക്കം രാഷ്രീയ സാംസ്ക്കാരിക പൊതുപ്രവർത്തകർ ചർച്ചയിൽ പങ്കെടുത്തു.
സെക്രട്ടറി അഡ്വ നൗഷാദ് പൊതു തീരുമാനം അറിയിച്ച. 22-2-2022 ചൊവ്വാഴ്ച വൈകിട്ട് 5 മണിക്കു മുമ്പായി സ്വന്തം ചെലവിൽ ബോർഡുകൾ മാറ്റാം അല്ലാത്ത പക്ഷം 23 - ന് രാവിലെ 8 മണി മുതൽ പോലീസ്, നഗരസഭ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ ബോർഡുകൾ പൊളിച്ചു മാറ്റും എന്നറിയിച്ചു.
ന്യൂസ് ബ്യുറോ പുനലൂര്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ