*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

പുനലൂർ വാളക്കോട് സ്വദേശിനിയായ യുവതിയുടെ മാല പൊട്ടിച്ച ജമാലുദീനെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു.Punalur police have arrested Jamaluddin for breaking the necklace of a woman from Valakode, Punalur.

 

പുനലൂർ വാളക്കോട് സ്വദേശിനിയായ യുവതിയുടെ മാല പൊട്ടിച്ച  ജമാലുദീനെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു.

പുനലൂർ വാളക്കോട് സ്വദേശിനിയായ യുവതിയുടെ ഒന്നേകാൽ പവൻ തൂക്കംവരുന്ന സ്വർണമാല പൊട്ടിച്ചു പണയം വച്ച ഇടമൺ അണ്ടൂർ പച്ച സ്വദേശിയായ ജമാലുദീനെ  പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു.

26. 2.22ന് രാവിലെ 7 മണിയോടുകൂടി ആയിരുന്നു സംഭവം
പുനലൂർ വാളക്കോട് സ്വദേശിനിയായ യുവതി വിളക്കുവെട്ടം ചന്ദനശേരി വയലിനോട് ചേർന്നുള്ള ഭാഗത്തുകൂടി ഇന്നലെ രാവിലെ ജോലിക്ക് പോവുകയായിരുന്നു.  

ഈ ഭാഗത്ത് സ്ഥിരമായി പശുവിന് തീറ്റിക്കായി പുല്ല്അറുക്കാൻ വരുന്ന പ്രതി ദിവസങ്ങളായി ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു.
26 ന് രാവിലെ 7 മണിയോടുകൂടി നടന്നു വന്ന യുവതിയുടെ കണ്ണിൽ ചാമ്പൽ വിതറി മാല പൊട്ടിച്ചു പെട്ടെന്ന് സ്കൂട്ടർ എടുത്ത് കടന്നുകളയുകയായിരുന്നു.തുടർന്ന് യുവതി പുനലൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അതിൻറെ അടിസ്ഥാനത്തിൽ എസ് എച് ഒ ശ്രീ ബിനു വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തി വരികയായിരുന്നു.പുനലൂർ ഡി വൈ എസ് പി ശ്രീ വിനോദിന്  കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് എസ്ഐമാരായ  ഹരീഷ്, അജികുമാർ,
,ജീസ് മാത്യു, എ എസ് ഐ മാരായ  രാജൻ, അമീൻ സിപിഒ മാരായ അജീഷ്,
ഗിരീഷ്,ഉമേഷ് എന്നിവർ ചേർന്ന് ഇന്നലെ വൈകിട്ടോടെ പ്രതിയായ ജമാലുദീനെ ഇടമൺ അണ്ടൂർ പച്ചയിലെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പൊട്ടിച്ചെടുത്ത മാല ഇയാൾ ഇടമൺ 34 ഉള്ള കൈലാത്ത് ഫൈനാൻസിയേഴ്സ് എന്ന സ്ഥാപനത്തിൽ മുപ്പതിനായിരം രൂപയ്ക്ക് പണയം വെച്ചിരുന്നു. ഇതിൽ 12000 രൂപ ഇയാൾ ഇടമണുള്ള എസ്എൻ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിൽ കടം വീട്ടാൻ ഉപയോഗിച്ചിരുന്നു.പോലീസ് സംഘം ഇയാൾ പണയം വച്ച സ്വർണവും അതുവഴി കിട്ടിയ 30000 രൂപയും കണ്ടെടുത്തിരുന്നു.
അറസ്റ്റ് ചെയ്ത പ്രതിയെ പോലീസ് സംഘം ഇടമണ്ണിലെ കൈലാത് ഫിനാൻസ് എന്ന സ്ഥാപനത്തിലും
എസ്എൻ ട്രേഡേഴ്സ് എന്ന് കടയിലും സംഭവസ്ഥലത്തു മറ്റും എത്തിച്ച് തെളിവെടുപ്പ് നടത്തി.ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം.പൈസക്ക് അത്യാവശ്യം വന്നപ്പോൾ ചെയ്തതാണെന്ന് പ്രതി  പറഞ്ഞതായാണ് വിവരം.ഇത്തരം ഒരു കേസിലെ പ്രതിയെ 24 മണിക്കൂറിനകം അറസ്റ്റ് ചെയ്തു മുഴുവൻ സ്വർണവും പണവും വീണ്ടെടുത്തു പുനലൂർ പോലീസ് മികവ് തെളിയിച്ചിരിക്കയാണ്.

സമീപകാലത്ത് തെക്കൻ ജില്ലകളിൽ നടന്ന സമാന സംഭവങ്ങളിൽ ഏതെങ്കിലും ഇയാൾക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷണം നടത്തി വരുന്നതായി എസ് ഐ മാരായ ഹരീഷ്, അജികുമാർ  എന്നിവർ അറിയിച്ചു.അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Labels: , ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.