പുനലൂർ വാളക്കോട് മേൽപ്പാലം എത്രയും പെട്ടെന്ന് പുതുക്കിപ്പണിയും എംഎൽഎ പി എസ് സുപാൽ.
വാളക്കോട് മേൽപ്പാലം എത്രയും പെട്ടെന്ന് പുതിയതായി പണി പൂർത്തീകരിക്കാൻ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനമായി.എംഎൽഎയുടെയും എൻഎച്ച് അധികൃതരുടെയും മുനിസിപ്പൽ ഉദ്യോഗസ്ഥൻമാരുടെയും ചെയർമാനെയും നേതൃത്വത്തിൽ വാളക്കോട് മേൽപ്പാലം സന്ദർശിച്ചതിനുശേഷം പുനലൂർ നടന്ന ചർച്ചയിൽ പ്രോജക്ട് ഡയറക്ടർ പങ്കെടുത്ത പ്രധാന തീരുമാനങ്ങൾ.
എത്രയും പെട്ടെന്ന് തന്നെ N.H അധികൃതർ വാളക്കോട് മേൽപ്പാലം അതിൻറെ അതിരുകൾ അളന്ന് തിട്ടപ്പെടുത്തുവാൻ തീരുമാനിച്ചു. കിഡ്കോയെ തയ്യാറാക്കാൻ ഏൽപ്പിച്ചിരുന്ന ഡിപിആർ താമസിച്ചാൽ പിഡബ്ല്യുഡി ഡിസൈൻ നഴ്സിനെ ഉപയോഗിച്ചു അല്ലങ്കിൽ കൺസൾട്ടൻസി യെ ഉപയോഗിച്ചു ഡിസൈൻ ചെയ്യാൻ തീരുമാനിച്ചു.
റെയിൽവേയുടെ നിലവിലുള്ള ജി എ ഡി പരിശോധിക്കാൻ തീരുമാനിച്ച പുതിയ GAD വന്നാൽ കാലതാമസം വരും അതിനാൽ ഇപ്പോൾ കിട്ടിയിട്ടുള്ളത് ചെറിയ ഭേദഗതി വരുത്തി പ്രാവർത്തികമാക്കാൻ തീരുമാനമായി.
സർക്കാരിൻറെ കണക്കനുസരിച്ച് ച്ച തെൻമല ഭാഗം മുതൽ പുനലൂർ വരെ ഈ വർഷം 550 അപകടങ്ങൾ നടന്നതായും ഏകദേശം 350 പേർ മരണപ്പെട്ടതായി റിപ്പോർട്ട് ചെയ്യുന്നു. അതിനാൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായി 80 ലക്ഷം രൂപ രൂപ മുതൽ മുടക്കി ഒരു പ്രോജക്ട് തയ്യാറാക്കി , ഗ്രീൻഫീൽഡ് റോഡ് വരുന്ന ഭാഗം ഒഴികെയുള്ള ഭാഗങ്ങൾ ഉൾപ്പെടുത്തി അത്യാവശ്യം വേണ്ട ജോലികൾ ചെയ്യുവാൻ തീരുമാനിച്ചു.
MLA കൂടാതെ NHA പ്രോജക്ട് ഡയറക്ടർ പ്രമോദ് നഗരസഭ ചെയ്യർപേഴ്സൺ നിമ്മി എബ്രഹാം,വൈസ് ചെയർമാൻ VP ഉണ്ണികൃഷ്ണൻ, കൗൺസിലർമാരായ ദിനേശൻ, സജേഷ്,NH AXE എന്നിവർ പങ്കെടുത്തു.
ന്യൂസ് ബ്യുറോ പുനലൂര്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ