റഷ്യ-യുക്രൈന് ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ സാമ്ബത്തിക സാഹചര്യം വിലയിരുത്താന്‍ യോഗം വിളിച്ചു ചേര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.
കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനുള്പ്പെടെയുള്ള മന്ത്രിമാര്‍, ഉന്നതതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി ഇന്ന് വെെകുന്നേരമാണ് യോഗം ചേരുക.
റഷ്യ-യുക്രൈന് സംഘര്‍ഷം ഉണ്ടാക്കുന്ന സാമ്ബത്തിക പ്രതിസന്ധിയെക്കുറിച്ചും ക്രൂഡ് ഓയില്‍ വില ഉയരുന്ന സാഹചര്യത്തില്‍ ഇതിന്റെ ആഘാതം ലഘൂകരിക്കാനുള്ള വഴികളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
യുക്രൈനെതിരെ സൈനിക നടപടികള്‍ക്ക് റഷ്യന്‍ പ്രസിഡന്റ് വ്ലാടിമര്‍ പുടിന് ഉത്തരവിട്ടതിനു പിന്നാലെതന്നെ രാജ്യാന്തര വിപണിയില്‍ അസംസ്കൃത ക്രൂഡ് ഓയില്‍ വില ബാരലിന് നൂറ് ഡോളര്‍ പിന്നിട്ടു. 2014 ന് ശേഷം ഇതാദ്യമായാണ് ബ്രെന്റ് ക്രൂഡോയിലിന്റെ വില ഇത്രയും ഉയര്‍ന്നത്.
ആഗോള ഓഹരി വിപണിയിലും റഷ്യന്‍ നീക്കം രൂക്ഷമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിപണികളിലും ഇതിന്റെ പ്രതിഫലനം വ്യക്തമാണ്. ബിഎസ്ഇ സെന്‍സെക്സ് 1,428.34 പോയിന്റ് താഴ്ന്ന് 55,803.72ലും നിഫ്റ്റി 413.35 പോയിന്റ് താഴ്ന്ന് 16,647.00ലും എത്തി. ബിഎസ്ഇയിലെയും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെയും (എന്‍എസ്ഇ) ബെഞ്ച്മാര്‍ക്ക് ഇക്വിറ്റി സൂചികകള്‍ ഇന്ന് വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ തിരിച്ചടി നേരിട്ടു. എസ് ആന്റ് പി ബിഎസ്ഇ സെന്‍സെക്സ് 68.62 പോയിന്റ് (0.12 ശതമാനം) ഇടിഞ്ഞ് 57,232.06 ലും നിഫ്റ്റി 50 28.95 പോയിന്റ് (0.17 ശതമാനം) ഇടിഞ്ഞ് 17,063.25 ലും അവസാനിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ