'അതെന്റെ വീടാണ്'; റഷ്യന്‍ ബോംബാക്രമണത്തില്‍ തകര്‍ന്ന ഫ്ലാറ്റ് കണ്ട് സ്തബ്ധയായി ബി.ബി.സി വാര്‍ത്ത അവതാരിക.'That is my home'; BBC News presents shock at flat destroyed in Russian bombing
അതെന്റെ വീടാണ്'; റഷ്യന്‍ ബോംബാക്രമണത്തില്‍ തകര്‍ന്ന ഫ്ലാറ്റ് കണ്ട് സ്തബ്ധയായി ബി.ബി.സി വാര്‍ത്ത അവതാരിക
കിയവ്: യുദ്ധം ഏവര്‍ക്കും സങ്കടങ്ങള്‍ മാത്രമാണ് സമ്മാനിക്കുന്നത്. റഷ്യയുടെ യുക്രെയ്ന് അധിനിവേശം സംബന്ധിച്ച് വാര്‍ത്ത അവതരിപ്പിക്കുന്നതിനിടെ സ്വന്തം പാര്‍പ്പിടം തകര്‍ന്നുവീഴുന്ന കാഴ്ച കണ്ട ഞെട്ടലിലാണ് ബി.ബി.സി മാധ്യമപ്രവര്‍ത്തക.
ബി.ബി.സി. അവതാരക ഒള്‍ഗ മാല്‍ചെവ്സ്ക താമസിക്കുന്ന കിയവിലെ ഫ്ലാറ്റ് സമുച്ചയമാണ് റഷ്യന്‍ ബോംബിങ്ങില്‍ തകര്‍ന്നത്.
ദൃഷ്യങ്ങള്‍ കണ്ട് സ്തബ്ധയായി പോയ ഒള്‍ഗക്ക് കുറച്ച് സമയത്തേക്ക് വാക്കുകള്‍ കിട്ടിയില്ല. 'എന്റെ വീട്ടിലും ബോംബ് വീണു...' ഞെട്ടലോടെ അവര്‍ അവതരണം തുടര്‍ന്നു. ബി.ബി.സി വേള്‍ഡില്‍ കരിന്‍ ജിയനോണിക്കൊപ്പമായിരുന്നു അവര്‍ പരിപാടി അവതരിപ്പിച്ചുകൊണ്ടിരുന്നത്.
ബോംബ് ഭീഷണിയെ തുടര്‍ന്ന് ഫ്ലാറ്റില്‍ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറിയെന്ന് വാര്‍ത്ത അവതരിപ്പിക്കുന്നതിനു നിമിഷങ്ങള്‍ക്കു മുമ്ബാണ് അമ്മ ഒള്‍ഗയെ അറിയിച്ചത്. ഒള്‍ഗയുടെ അമ്മയെയും സമീപവാസികളെയും ആക്രമണത്തിന് മണിക്കൂറുകള്‍ മുമ്ബ് സമീപത്തെ ബേസ്മെന്റിലേക്ക് മാറ്റിയിരുന്നു. സ്വന്തം വീട് ബോംബാക്രമണത്തില്‍ തകര്‍ന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യേണ്ടി വരുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്ന് ഒള്‍ഗ സഹപ്രവര്‍ത്തകരോട് പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ