*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കൊല്ലം ഇട്ടിവയിൽ പിതാവിനെയും അയൽവാസിയെയും തലക്കടിച്ച് കൊലപെടുത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ.Two arrested for beheading father and neighbor in Kollam Ittiva

കൊല്ലം ഇട്ടിവയിൽ പിതാവിനെയും അയൽവാസിയെയും തലക്കടിച്ച് കൊലപെടുത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ.

ഇട്ടിവ ഗ്രാമപഞ്ചായത്ത് അംഗം സോളിയുടെ മക്കളാണ് പിടിയിലായവർ
വയല കോവൂർ ആദർശ് ഭവനിൽ ഇരുപത്തിനാലു വയസുളള ആദർശ് .ഇയാളുടെ പ്രായപൂർത്തിയാകാത്ത സഹോദരൻ എന്നിവർ ചേർന്നാണ് പിതാവായ സുബാഷ് ആയൽവാസിയായ അർജുൺ എന്നിവരെ കമ്പി വടി കൊണ്ട് തലക്കടിച്ചത് .

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ  പിതാവായ സുബാഷ് തിരുവനന്തപുരം മെഡിക്കൽ കോളേജിലും അയൽവാസിയായ അർജുൺ കടയ്ക്കൽ താലുക്കാശുപത്രിയിലും ചികിത്സയീലാണ്.ആദർശ് മദ്യപിച്ച് ഭാര്യവീട്ടിലെത്തി ഭാര്യയെ മർദ്ദിച്ചു.

ഭാര്യയുടെ ബന്ധുവായ അർജുൺ തടസം പിടിക്കാൻ ശ്രമിക്കവെ ഇവരുടെ കൈവശം ഉണ്ടായിരുന്ന വടികൊണ്ട് അർജുനനെ തലക്കടിച്ചു തുടർന്ന് വീടിന്റെ ജനാല ക്ലാസുകൾ മുഴുവർ അടിച്ച് തകർത്തു
തുടർന്ന് സ്വന്തം വീട്ടിലെത്തിയ പ്രതികൾ പിതാവായ സുഭാഷിനെ കമ്പിവടികൊണ്ട് തലക്കടിക്കുകയായിരുന്നു. 

തലയോട്ടി തകർന്ന് ഗുരുതരമായി പരുക്കേറ്റ ഇവരുടെ പിതാവായ സുഭാഷ് തിരുവനന്തപുര മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
പ്രതികൾ നിരന്തരം ലഹരിക്കടിമകളാണന്ന് പോലീസ് പറഞ്ഞു വധശ്രമത്തിന് കേസെടുത്ത പോലീസ് ആദർശിനെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. 

പ്രായപൂർത്തിയാകാത്ത ഇയാളുടെ അനുജനെ ജ്യൂവനൽ കോടതിയിൽ ഹാജരാക്കുമെന്നും കടയ്ക്കൽ പോലീസ് പറഞ്ഞു.

ന്യൂസ്‌ ബ്യുറോ കടക്കല്‍

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.