ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം പുനലൂരിൽ ട്രാഫിക് പോലീസ് സ്‌റ്റേഷനായി കാത്തിരിപ്പ് നീളുന്നു.The wait is on for a traffic police station at Punalur, Kollam.

 

കൊല്ലം പുനലൂരിൽ ട്രാഫിക് പോലീസ് സ്‌റ്റേഷനായി കാത്തിരിപ്പ് നീളുന്നു.

കൊല്ലം- റൂറൽ പോലീസ് ജില്ലയുടെ ഭരണസിരാ കേന്ദ്രവും ജില്ലയിലെ വലിയ രണ്ടാമത്തെ നഗരവും ജില്ലയിലെ ഏറ്റവും വലിയ പോലീസ് സബ് ഡിവിഷനുമായ പുനലൂരിൽ ട്രാഫിക് പോലീസ് യൂണിറ്റിനായുള്ള കാത്തിരിപ്പ് നീളുന്നു. സംസ്ഥാനത്തെ തന്നെ വലിയ വാണിജ്യ കേന്ദ്രങ്ങളിൽ ഒന്നും തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന നഗരവും തീർഥാടന, ടൂറിസം ഹബ്ബുമായ നഗരത്തിനാണ് ഈ ഗതികേട്.
താലൂക്കും ആർ.ഡി.ഒയും ഒക്കെയുള്ള നഗരത്തിൽ ഓഫീസ് ആവശ്യങ്ങൾക്കായും വിദ്യാഭ്യാസ ആവശ്യങ്ങൾക്കായും ചികിത്സ തേടിയും ആയിരങ്ങളാണ് ദിവസവും എത്തുന്നത്. പ്രധാനപ്പെട്ട ഇന്റർ സ്‌റ്റേറ്റ് ഹൈവേയും സംസ്ഥാന പാതകളും മലയോര ഹൈവേയും സംഗമിക്കുന്ന നഗരത്തിൽ പീക്ക് ടൈമുകളിൽ തിരക്ക് നിയന്ത്രണാതീതമാണ്. സംസ്ഥാനാന്തര പാതയിലെ ചരക്ക് നീക്കവും തിരക്കിന്റെ ബാഹുല്യം വർധിപ്പിക്കുന്നു. ശബരിമല സീസണിലെ ട്രാഫിക് കുരുക്ക് നഗരം പതിറ്റാണ്ടുകളായി അനുഭവിക്കുന്നതാണ്. കെ.എസ്.ആർ.ടി.സി, പോസ്‌റ്റോഫീസ് ജംഗ്ഷനുകളിൽ നാമമാത്രമായ ഹോം ഗാർഡുകളുടെ സേവനം മാത്രമാണ് നിലവിൽ നഗരത്തിൽ ലഭ്യമാകുന്നത്. മലയോര ഹൈവേ ദേശീയപാതയിൽ സംഗമിക്കുന്ന കെ.എസ്.ആർ.ടി.സി ജങ്ഷൻ അശാസ്ത്രീയമായ രൂപകൽപനയിൽ മരണക്കളമായി മാറി. തൂക്കുപാലത്തിന്റെ മുൻഭാഗത്തും സ്ഥിതിഗതികൾ വ്യത്യസ്തമല്ല.
മൂന്നോളം വലിയ വാഹനാപകട മരണങ്ങളാണ് മേഖലയിൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ സംഭവിച്ചത്. എന്നിട്ടും അധികൃതരുടെ കണ്ണ് തുറന്നിട്ടില്ല. ശാസ്ത്രീയ രീതിയിൽ ജങ്ഷനുകൾ നവീകരിക്കുകയും റൗണ്ട് എബൗട്ട് സ്ഥാപിക്കുകയും ആവശ്യമെങ്കിൽ സിഗ്‌നൽ സംവിധാനം ഏർപ്പാടു ചെയ്യുകയും ചെയ്യണമെന്നാണ് വിദഗ്ധ അഭിപ്രായം. ട്രാഫിക് പോലീസിന്റെ സ്ഥിരം സംവിധാനം വേണ്ട മേഖലയിൽ തിരക്കേറിയ സമയങ്ങളിൽ പോലും പോലീസിന്റെ സേവനം ലഭ്യമാകുന്നില്ല. മെയിൻ ഈസ്‌റ്റേൺ ഹൈവേ ദേശീയപാതയിൽ സംഗമിക്കുന്ന പുനലൂർ ടി.ബി ജങ്ഷന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ഒപ്പം തന്നെ എൽ.ഐ.സി ജംഗ്ഷൻ, താലൂക്ക് ആശുപത്രി ജംഗ്ഷൻ, കച്ചേരി റോഡ്, മാർക്കറ്റ് റോഡ്, ചെമ്മന്തൂർ ജംഗ്ഷൻ, കോളേജ് ജംഗ്ഷൻ, പവർഹൗസ് ജംഗ്ഷൻ, എച്ച്.എസ് ജംഗ്ഷൻ, സെന്റ് തോമസ് സ്‌കൂൾ ജംഗ്ഷൻ, സെന്റ് ഗൊരേറ്റി സ്‌കൂൾ ജംഗ്ഷൻ എന്നിവിടങ്ങളിൽ ട്രാഫിക് പോലീസിന്റെ സേവനം അത്യാവശ്യമാണ്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.