ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുനലൂര്‍ മുനിസിപ്പാലിറ്റിക്ക് ബഡ്സ് സ്കൂള്‍ തുറക്കുവാനുള്ള മടിയുടെ കാരണം എന്താണ് ? സര്‍ക്കാര്‍ ഭിന്നശേഷിക്കാര്‍ക്കു വേണ്ടി നല്‍കിയ തുക വക മാറ്റിയോWhat is the reason behind the reluctance of Punalur Municipality to open Buds School? Whether the government has diverted funds for the disabled.

പുനലൂര്‍ മുനിസിപ്പാലിറ്റിക്ക് ബഡ്സ് സ്കൂള്‍ തുറക്കുവാനുള്ള മടിയുടെ കാരണം എന്താണ് ? സര്‍ക്കാര്‍ ഭിന്നശേഷിക്കാര്‍ക്കു വേണ്ടി നല്‍കിയ തുക വക മാറ്റിയോ സാറുംമ്മാരെ.

ഭിന്നശേഷിക്കാര്‍ക്കു വേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴില്‍ സര്‍ക്കാര്‍ ആരംഭിച്ചതാണ്  ബഡ്‌സ് സ്‌കൂളുകള്‍.

ഭിന്നശേഷിയുള്ള ഇരുപത്തഞ്ചോളം വിദ്യാര്‍ത്ഥികളാണ് ഇവിടെയുള്ളത്. പ്രവേശനത്തിന് പ്രായപരിധിയില്ലെന്നതാണ് സര്‍ക്കാര്‍ ബഡ്‌സ് സ്‌കൂളുകളുടെ പ്രത്യേകത. ഡൊണേഷനും ഫീസും ഇല്ല. വാഹന സൗകര്യം ഭക്ഷണം ഉള്‍പ്പെടെ കുട്ടികളുടെ മുഴുവന്‍ ഉത്തരവാദിത്തവും സുരക്ഷിതമായി ഏറ്റെടുക്കും.ഭിന്നശേഷിക്കാര്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടു പോകരുതെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇവരുടെ മാനസികവും ശാരീരികവുമായ ഉന്നമനവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. 

സ്വകാര്യ സ്ഥാപനങ്ങള്‍ ഫീസും പ്രായപരിധിയും നിര്‍ണയിച്ച് കുട്ടികളെ തെരഞ്ഞെടുക്കുമ്പോഴാണ് തദ്ദേശസ്ഥാപനങ്ങള്‍ക്കു കീഴിലെ ബഡ്‌സ് സ്‌കൂളുകള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ആശ്രയമാകുകയാണ്.

പല കുട്ടികള്‍ക്കുമുള്ള കുറവുകള്‍ പല രീതിയിലാണ്. അതിനാല്‍ ഓരോ കുട്ടിയെയും പ്രത്യേകം നിരീക്ഷിച്ചാണ് പഠന രീതി. ഇതിനായി  പ്രത്യേകം പരിശീലനം നേടിയ ടീച്ചര്‍മാരെയാണ് നിയമിച്ചിരിക്കുന്നത്. കിടപ്പിലായ കുട്ടികളെ വരെ ഏറ്റെടുക്കാനും സംരക്ഷിക്കാനും ടീച്ചര്‍മാര്‍ തയാറാണ്. സ്‌കൂളില്‍ തന്നെ ഭക്ഷണം പാകം ചെയ്ത് കുട്ടികള്‍ക്ക് നല്‍കും. രാവിലെ പത്തുമുതല്‍ വൈകിട്ടു മൂന്നു വരെയാണ് പ്രവര്‍ത്തന സമയം.സര്‍ക്കാരിന്റെ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനുള്ള പദ്ധതികള്‍ ആണിത്.കൂടാതെ മറ്റ് അനേക പദ്ധതികളും ഉണ്ട്.ഇതൊക്കെ പുനലൂര്‍ മുനിസിപ്പാലിറ്റി മറന്ന് ആണ് പ്രവര്‍ത്തിക്കുന്നത്.

ഭിന്നശേഷിക്കാര്‍ക്കു വേണ്ടി സര്‍ക്കാരിന്റെ പദ്ധതികള്‍ ഒന്നും പുനലൂര്‍ മുനിസിപ്പാലിറ്റിക്ക് പ്രശ്നമില്ല.എല്ലാ സ്കൂളുകളും തുറന്നു പ്രവര്‍ത്തിക്കുവാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇട്ടു എങ്കിലും പുനലൂര്‍ മുനിസിപ്പാലിറ്റി മാത്രം ഇതൊന്നും അറിഞ്ഞ മട്ടില്ല.ഏതാനും ചില പ്രധാന ഉദ്യോഗസ്ഥര്‍ ബഡ്സ് സ്കൂള്‍ തുറക്കുന്നതിന് എതിര് ആണെന്നും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വാഹനം എന്തിനാണെന്നും അവര്‍ വീട്ടിലിരിക്കട്ടെ എന്നുമാണ് പുനലൂര്‍ മുനിസിപ്പാലിറ്റിയിലെ പ്രധാനിയായ ഉദ്യോഗസ്ഥന്റെ നിലപാട് എന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മുനിസിപ്പാലിറ്റിയിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.ഭിന്നശേഷിക്കരായ കുട്ടികളെയും മാതാപിതാക്കളെയും അപമാനിച്ച ഉദ്യോഗസ്ഥര്‍ക്ക് ഭിന്ന ശേഷി ഉള്ള കുട്ടികള്‍ ഇല്ലാത്തത് മൂലമാണ് ഇങ്ങനെയുള്ള പരാമര്‍ശം നടത്തിയത് എന്ന് മനസിലാക്കാം ഇത് ഭിന്നശേഷിക്കാര്‍ക്കു വേണ്ടിയുള്ള സര്‍ക്കാര്‍ പദ്ധതി ആണ് അല്ലാതെ ഒരാളുടെയും വീട്ടില്‍ നിന്നും കൊണ്ട് കൊടുക്കുന്നതല്ല എന്നറിഞ്ഞാല്‍ നല്ലത്.

സര്‍ക്കാര്‍ ഭിന്നശേഷിക്കാര്‍ക്കു വേണ്ടി നല്‍കിയ തുക മുനിസിപ്പാലിറ്റി എന്ത് ചെയ്തു .വക മാറ്റി ചിലവഴിച്ചോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.

ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കള്‍ പുനലൂര്‍ എം.എല്‍.എ പി.എസ് സുപാലിനോട് പരാതിപ്പെടുകയും അദ്ദേഹം സ്കൂള്‍ വിഷയത്തില്‍ ഇടപെടുകയും ചെയ്തു.സ്കൂള്‍ തുറക്കാന്‍ അവസാനം നിര്‍ബന്ധിതരായി എങ്കിലും കുട്ടികള്‍ക്കുള്ള ഭക്ഷണം നല്‍കുന്ന കാര്യത്തില്‍ തീരുമാനം ഒരു ആയിട്ടില്ല. 

പുനലൂര്‍ എം.എല്‍.എ പി.എസ് സുപാല്‍ കുട്ടികളുടെ ഭക്ഷണത്തിന്റെ കാര്യത്തില്‍ ഇടപെടണമെന്നും,സര്‍ക്കാര്‍ ഭിന്നശേഷിക്കാര്‍ക്കു വേണ്ടി നല്‍കിയ തുക മുനിസിപ്പാലിറ്റി എന്ത് ചെയ്തു .വക മാറ്റി ചിലവഴിച്ചോ എന്ന് അന്വേഷിക്കണമെന്നും അഭ്യര്‍ഥിക്കുന്നു.


  

 


 

Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.