*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

ഇവിടെ വരുമ്ബോള്‍ മാന്യമായ വസ്ത്രം ധരിക്കണം; ഇത്‌ അനുവദിക്കില്ല; യുവതികളെ അപമാനിച്ചു; പൊലീസിനെതിരെ പരാതി.You must dress modestly when you come here; This is not allowed; Young women abused; Complaint against the police.

ഇവിടെ വരുമ്പോള്‍ മാന്യമായ വസ്ത്രം ധരിക്കണം; ഇത്‌ അനുവദിക്കില്ല; യുവതികളെ അപമാനിച്ചു; പൊലീസിനെതിരെ പരാതി.
യുവതിയുടെ വസ്ത്രധാരണം മോശമാണെന്ന് പറഞ്ഞ് പൊലീസുകാര്‍ അപമാനിച്ചതായി പരാതി. ഹൈദരബാദില്‍ ജോലി ചെയ്യുന്ന യുവതിയായ ഐടി ജീവനക്കാരിയാണ് പരാതിക്കാരി.

ഒരു കൂട്ടം ടെക്കികള്‍ പുതുച്ചേരിയില്‍ വിനോദയാത്രയ്ക്ക് എത്തിയപ്പോഴാണ് സംഭവം.

പ്രണിത എന്ന യുവതിയാണ് പൊലീസില്‍ പരാതി നല്‍കിയത്. ശനിയാഴ്ച തന്നെയും സുഹൃത്തുക്കളെയും പൊലീസ് മര്‍ദ്ദിച്ചതായി പരാതിയില്‍ പറയുന്നു. പുതുച്ചേരിയിലെ വിനോദകേന്ദ്രമായ കടല്‍തീരത്ത് വച്ച്‌ ഫോട്ടോ എടുക്കുന്നതിനിടെയാണ് പൊലീസുകാര്‍ സംസ്‌കാരത്തിന് യോജിച്ച വസ്ത്രമല്ല ധരിച്ചതെന്ന് പറഞ്ഞ് വിചാരണ ചെയ്തത്. അതിന് പിന്നാലെ വസ്ത്രം ധരിക്കുന്നതിന്റെ ഉദ്ദേശ്യം എന്താണെന്ന് ഇവര്‍ യുവതിയെ പറഞ്ഞ് മനസിലാക്കിച്ചതായും യുവതി പറയുന്നു.

വിദേശികള്‍ ഉള്‍പ്പടെ ധാരാളം വരുന്ന വിനോദസഞ്ചാര കേന്ദ്രമാണ് പുതുച്ചേരി. വസ്ത്രധാരണത്തിന്റെ പേരില്‍ നിങ്ങള്‍ വിദേശികളെ തടഞ്ഞോ?. എന്ന് ചോദിച്ചപ്പോള്‍ പൊലീസുകാര്‍ മറുപടി നല്‍കിയില്ലെന്നും യുവതി പറഞ്ഞു. ഇത്തരത്തിലുള്ള വസ്ത്രം ഇവിടെ അനുവദനീയമല്ലെന്ന് ആവര്‍ത്തിച്ച പൊലീസ് തങ്ങളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകുമെന്ന് ഭീഷണിപ്പെടുത്തി. എന്നാല്‍ തങ്ങള്‍ ചെയ്ത തെറ്റ് എന്താണെന്ന് പറയണമെന്ന് യുവതികള്‍ പറഞ്ഞു. അതിന് പകരം അയാള്‍ തങ്ങളെ കുറ്റപ്പെടുത്തകയും എങ്ങനെ വസ്ത്രം ധരിക്കണമെന്ന് ഒരു സദാചാര പ്രഭാഷണം നടത്തുകയും ചെയ്യുകയായിരുന്നുവെന്നും പ്രണിത പറയുന്നു

യുവതികളെ പൊലീസ് വിചാരണ ചെയ്യുന്ന ദൃശ്യങ്ങള്‍ ഒരുകൂട്ടം ആളുകള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. ഇത് കണ്ട് പൊലീസ് സ്ഥലം വിടുകയായിരുന്നു.
Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.